scorecardresearch

Latest News

ജയിച്ചത് മുംബൈ, പക്ഷെ ആഘോഷം അങ്ങ് ബാംഗ്ലൂർ ക്യാമ്പിൽ; വീഡിയോ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്

Virat Kohli, RCB

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആരാധകരും താരങ്ങളുമെല്ലാം ഒരേപോലെ മുംബൈക്കായി ആരവം മുഴക്കിയ ദിനമായിരുന്നു ഇന്നലെ. വാങ്കഡെ സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈയുടെ ജയം മുംബൈയെക്കാൾ ആഗ്രഹിച്ചിരുന്നത് ബാംഗ്ലൂർ ആയിരുന്നു. പ്ലേയോഫിലേക്ക് കടക്കാൻ ബാംഗ്ലൂരിന് വേണ്ടിയിരുന്നത് അത് മാത്രമായിരുന്നു.

ഒടുവിൽ റിഷഭ് പന്തിന്റെ ഡൽഹിയെ രോഹിതിന്റെ മുംബൈ അഞ്ച് വിക്കറ്റിന് തോൽപിച്ചതോടെ ബാംഗ്ലൂരിന്റെ സ്വപ്‌നം യാഥാർത്ഥമാവുകയായിരുന്നു.ലോകമെമ്പാടുമുള്ള ബാംഗ്ലൂർ ആരാധകർ അത് ആഘോഷമാക്കിയപ്പോൾ. ബാംഗ്ലൂർ ക്യാമ്പിലും അതെ ആവേശം അണപൊട്ടി. അതിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ബാംഗ്ലൂർ താരങ്ങളായ വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ്, മാക്‌സ്‌വെൽ ഉൾപ്പെടെയുള്ള താരങ്ങൾ ഒരുമിച്ചിരുന്ന് മത്സരം കാണുന്നതും ഓരോ റൺസും വിക്കറ്റും ആഘോഷിക്കുന്നതുമാണ് വീഡിയോയിൽ. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ജസ്പ്രീത് ബുംറയുടെ ബൗളിങ് മികവിൽ ഏഴ് വിക്കറ്റിന് 159 റൺസ് എന്ന നിലയിൽ ഡൽഹിയെ ഒതുക്കിയ ശേഷം 19.1 റൺസിൽ ലക്ഷ്യം മറികടന്നാണ് മുംബൈ ജയം ഉറപ്പിച്ചത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Watch virat kohli du plessis maxwell celebrate delhi capitals loss to mumbai indians