അഡ്‌ലെയ്ഡ്: ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ തന്നെ ഇന്നിങ്‌സിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയ. ഇന്ത്യയുടെ മുന്‍നിരയെ നേരത്തെ തന്നെ പുറത്താക്കി ഓസീസ് ബോളര്‍മാര്‍ കളം പിടിക്കുകയായിരുന്നു. ബോളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കിടെ ഉസ്മാന്‍ ഖ്വാജയുടെ തകര്‍പ്പനൊരു ക്യാച്ചും കൈയ്യടി നേടി.

നാലാമനായി ക്രീസിലെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ ഗള്ളിയില്‍ ഉസ്മാന്‍ ഖവാജ ഒറ്റകൈയ്യില്‍ പറന്നുപിടിക്കുകയായിരുന്നു. പേസര്‍ പാറ്റ് കമ്മിണ്‍സ് എറിഞ്ഞ 11-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഈ സുന്ദരന്‍ വിക്കറ്റ്.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. നായകന്‍ വിരാട് കോഹ്‌ലിയേയും ഇന്ത്യയ്ക്ക് നഷ്ടമായി. 19 റണ്‍സെടുക്കുന്നതിനിടെ മൂന്ന് പേരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

മൂന്ന് റണ്‍സെടുത്തു നില്‍ക്കെ കെ.എല്‍.രാഹുലിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രണ്ട് റണ്‍സ് മാത്രമാണ് രാഹുലിന് എടുക്കാനായത്. ജോസ് ഹെയ്‌സല്‍വുഡാണ് രാഹുലിനെ പുറത്താക്കിയത്. പിന്നാലെ മുരളി വിജയിയേയും ഇന്ത്യയ്ക്ക് നഷ്ടമായി. 22 പന്തില്‍ 11 റണ്‍സുമായാണ് വിജയ് മടങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു വിജയിയുടെ വിക്കറ്റ്.

പിന്നാലെ വന്ന നായകന്‍ വിരാട് കോഹ്‌ലിക്കും നിലയുറപ്പിക്കാനായില്ല. മൂന്ന് റണ്‍സ് മാത്രമെടുത്താണ് കോഹ്‌ലി പുറത്തായത്. ബാറ്റ് കമ്മിന്‍സാണ് കോഹ്‌ലിയെ പുറത്താക്കിയത്. ഉപനായകന്‍ അജിങ്ക്യ രഹാനെ 13 റണ്‍സുമായി പുറത്തായി. വീണ്ടും ഹെയിസല്‍വുഡ് തന്നെ ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ