ഇറാനി കപ്പ് മത്സരത്തിനിടെ ഫീൾഡറെറിഞ്ഞ പന്ത് തലയ്ക്ക് കൊണ്ട് അമ്പയർക്ക് ഗുരുതര പരുക്ക്. ഫീൾഡ് അമ്പയർ സി കെ നന്ദനാണ് പരുക്കേറ്റത്. ഇറാനി കപ്പിൽ വിദർഭയും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലുള്ള മത്സരത്തിന്റെ നാലാം ദിനമായ ഇന്നായിരുന്നു സംഭവം. ഗ്രൗണ്ടിൽ വെച്ച് തന്നെ നന്ദന് ചികിത്സ നൽകി.

റെസ്റ്റ് ഓഫ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിന്റെ 95 ഓവറിൽ ഹനുമ വിഹാരി അടിച്ച പന്തിൽ സിങ്കിൾ ഓടി റൺസ് നേടി കഴിഞ്ഞായിരുന്നു സംഭവം. വിദർഭ താരം ബോളറുടെ കൈയ്യിലേയ്ക്ക് എറിഞ്ഞ പന്ത് നേരെ വന്ന് കൊണ്ടത് നോൺ സ്ട്രൈക്കിൽ അമ്പയറായിരുന്ന നന്ദന്റെ തലയിൽ.

എറുകൊണ്ട ആഘാദത്തിൽ നിലത്തിരുന്ന നന്ദൻ ഏറെ തലയിൽ നിന്ന് കൈയ്യെടുക്കാൻ കൂട്ടാക്കിയില്ല. വിദർഭ നായകൻ ഫൈയസ് ഫസൽ ഉൾപ്പടെയുള്ള താരങ്ങൾ ഓടിയെത്തി. പിന്നീട് മെഡിക്കൽ സംഘമെത്തി നന്ദന് ചികിത്സ നൽകി. പിന്നാലെ ലെഗ് അമ്പയർ നിതിൻ മേനോൻ നന്ദനോട് ഗ്രൗണ്ടിൽ നിന്ന് മടങ്ങാൻ നിർദേശിച്ചെങ്കിലും നന്ദൻ വീണ്ടും മത്സരത്തിൽ തുടർന്നു.

കഴിഞ്ഞ ഐപിഎൽ മത്സരത്തിനിടയിലും സമാന സംഭവമുണ്ടായിരുന്നു. അന്നും പന്ത് നന്ദന്റെ തലയ്ക്ക് തന്നെയായിരുന്നു കൊണ്ടത്. മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിനിടയിലാണ് ടൈം ഔട്ട് വിളിച്ച ശേഷം മുന്നോട്ട് നീങ്ങിയ നന്ദന്റെ തലയിൽ പന്ത് കൊണ്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ