ന്യൂസിലൻഡ് താരം ട്രെന്റ് ബോള്‍ട്ട് തന്റെ ക്രിക്കറ്റ് കരിയറിലെ ആദ്യ ഹാട്രിക് നേട്ടം സ്വന്തമാക്കി. പാക്കിസ്ഥാനെതിരെ അബുദാബിയില്‍ നടന്ന ആദ്യ ഏകദിനത്തിലാണ് ബോള്‍ട്ടിന്റെ നേട്ടം. പാക്കിസ്ഥാനെതിരെ 47 റണ്‍സിനാണ് കിവികള്‍ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവികള്‍ റോസ് ടെയ്ലറുടേയും ടോം ലഥാമിന്റേയും പ്രകടനത്തില്‍ 269 റണ്‍സെടുത്തു.
പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ തുടക്കത്തിലെ തന്നെ ബോള്‍ട്ട് പ്രതിസന്ധിയിലാക്കി. 8 റണ്‍സ് മാത്രം എടുത്താണ് പാക്കിസ്ഥാന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്. നേരത്തേ നടന്ന മൂന്ന് ട്വന്റി 20യും പാക്കിസ്ഥാന് വിജയിച്ചിരുന്നു. അന്ന് ബോള്‍ട്ട് കളിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. കുഞ്ഞ് പിറന്നതിനെ തുടര്‍ന്നാണ് അദ്ദേഹം കളിക്കാതിരുന്നത്.
A REMINDER:
Here is Trent Boult ( @trent_boult ) taking a hat-trick against the in firm Pakistan
8/3 inside 3 overs
— Cricket Remind (@CricketRemind) November 7, 2018
അച്ഛനായി തിരികെ വന്നതിന് ശേഷമാണ് അദ്ദേഹം ന്യൂസിലൻഡിനായി മികച്ച പ്രകടനം കാഴ്ച വച്ചത്. രണ്ടാം ഓവറിലാണ് അദ്ദേഹം മൂന്ന് വിക്കറ്റുകള്‍ നേടിയത്. അതും പാക്കിസ്ഥാന്റെ അപകടകാരികളായ ഫഖര്‍ സമാന്, ബാബര്‍ അസം, മുഹമ്മദ് ഹഫീസ് എന്നിവരെ. ഇതോടെ ഏകദിനത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ന്യൂസിലൻഡ് താരമെന്ന നേട്ടം അദ്ദേഹം സ്വന്തമാക്കി. കളിയില്‍ മികച്ച താരമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook