ക്രിക്കറ്റ് ലോകം ഏറെ വാഴ്ത്തുന്ന ആവേശത്തോടെയും ആശ്ചര്യത്തോടെയുമാണ് ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൺ വോണിന്റ നൂറ്റാണ്ടിലെ പന്തിനെ കാണുന്നത്. അതെ ഷെയ്ൺ വോണിനെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ ബാലൻ. ജമ്മു കാശ്മീർ സ്വദേശി ബാലന്റെ പ്രകടനമാണ് ഷെയ്ൺ വോണിന്റെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുന്നത്. ബാലന്റെ അവിസ്മരണീയ ബോളിങ് ട്വിറ്ററിൽ പങ്കുവെക്കാനും താരം മറന്നില്ല.

വീഡിയോയിൽ ഹർഭജൻ സിങ്ങിനെ അനുസ്മരിപ്പിക്കുന്ന ശൈലിയിൽ റൺ അപ്പ് എടുത്ത് ബാലൻ പന്ത് എറിഞ്ഞു. ഒറ്റ നോട്ടത്തിൽ സ്റ്റംമ്പിൽ നിന്ന് ഒരു മീറ്ററോളം അകലേക്ക് പോയെന്ന് തോന്നുന്ന പന്ത് വൈഡാണെന്നാണ് എല്ലാരും കരുതിയത്. എന്നാൽ പന്ത് വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.

ജമ്മു കാശ്മീരിലെ തന്നെ ഒരു മാധ്യമ പ്രവർത്തകനാണ് കുട്ടിയുടെ വീഡിയോ ട്വിറ്ററിൽ ആദ്യം പങ്കുവെച്ചത്. മധ്യ കാശ്മീരിലെ ഗന്ധർബാൽ ജില്ലയിലെ താമസക്കാരനാണ് അഹമ്മദ് എന്ന ഏഴ് വയസുകാരൻ പയ്യനെന്ന് മധ്യമപ്രവർത്തകൻ പറഞ്ഞു. ട്വീറ്റിൽ ഷെയ്ൺ വോണിനെയും ടാഗ് ചെയ്തതോടെയാണ് സംഭവം ഇതിഹാസത്തിന്റെ ശ്രദ്ധയിൽ പെട്ടത്.

പിന്നാലെ കുട്ടിയെ അഭിനന്ദിച്ച് ഷെയ്ന്‍ വോണ്‍ റീട്വീറ്റ് ചെയ്തതോടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. “മികവുറ്റ പ്രകടനം, നന്നായി പന്തെറിഞ്ഞു” വീഡിയോക്കൊപ്പം താരം കുറിച്ചിരിക്കുന്നത്. ഇന്ത്യാ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോൾ ഷെയ്ന്‍ വോണിന്റെ ആവശ്യപ്രകാരം വീഡിയോ ടെലിവിഷനിലും കാണിച്ചു.

ഈ വർഷം ജൂലൈയിലാണ് വീഡിയോ ആദ്യം ട്വിറ്ററിൽ എത്തുന്നത്. നൂറ്റാണ്ടിലെ പന്തെന്നായിരുന്നു മാധ്യമ പ്രവർത്തകൻ ട്വീറ്റിനൊപ്പം കുറിച്ചത്. 1993 ആഷസ് പരമ്പരയിലായിരുന്നു ഷെയ്ൺ വോണിന്റെ നൂറ്റാണ്ടിലെ പന്ത്. ഇംഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിങ്ങിനെയാണ് ഇന്ന് വോൺ പുറത്താക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook