വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുമായി മഹാരാഷ്ട്ര താരം ഋതുരാജ് ഗെയ്ക്വാദ്. ഉത്തര്‍ പ്രദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ ഒരോവറില്‍ മത്സരത്തില്‍ ഏഴു സിക്സറുകള്‍ നേടി ഗെയ്ക്ക്വാദ് ലോക റെക്കോര്‍ഡിട്ടു. മത്സരത്തില്‍ താരം ഇരട്ട സെഞ്ചുറി (220)യും നേടി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ആദ്യമായാണ് ഒരു താരം ഒരോവറില്‍ തുടര്‍ച്ചയായി ഏഴ് സിക്സറുകള്‍ അടിക്കുന്നത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും ഋതുരാജ് സ്വന്തമാക്കി.
മത്സരത്തില്‍ 159 പന്തില്‍ 16 സിക്സും പത്ത് ഫോറും സഹിതം ഋതുരാജ് 220 റണ്‍സാണ് നേടിയത്.. താരത്തിന്റെ കരുത്തില്‍ ടീം 50 ഓവറില്‍ 330 റണ്‍സാണ് സ്വന്തമാക്കിയത്. ഒരു നോബോള്‍ പിറന്നതോടെയാണ് ഒരോവറില്‍ ഓവറില്‍ ഏഴ് സിക്സുകള്‍ എന്ന നേട്ടം സ്വന്തമാക്കാനായത്. നോബോളിലും അതിന് ലഭിച്ച അധിക പന്തിലും താരം സിക്സ് നേടി. ഈ ഒരോവറില്‍ ഋതുരാജ് അടിച്ചെടുത്തത് 43 റണ്‍സാണ്.
ഒരോവറിലെ എല്ലാ പന്തുകള്‍ സിക്സ് അടിച്ച താരങ്ങളുടെ പട്ടികയില്‍ ഗാരിഫീല്‍ഡ് സോബേഴ്സ്, രവി ശാസ്ത്രി, ഹര്‍ഷേല്‍ ഗിബ്സ്, യുവരാജ് സിങ്, റോസ് വീറ്റെലി, ഹസ്റത്തുല്ല സസായ്, ലിയോ കാര്ടര്, കെയ്റോണ്‍ പൊള്ളാര്‍ഡ്, തിസര പെരേര എന്നിവരുമുണ്ട്.