ലണ്ടൻ: ഹര്‍മന്‍പ്രീത് കൗര്‍, മിതാലി രാജി, സ്മൃതി മന്ദാന, ദീപ്തി ശര്‍മ്മ, വേദ കൃഷ്ണമൂര്‍ത്തി, ജുലന് ഗോസ്വാമി എന്നിങ്ങനെ നീളുന്ന ഓരോ പേരിനോടും ഇന്ത്യക്കാര്‍ക്ക് ഇപ്പോൾ ആരാധനയാണ്. ലോകകപ്പിന്റെ ഫൈനലിലെത്തിയതോടെ ഇന്ത്യ ഒന്നടങ്കം ഇവരെ സ്നേഹിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വിമണ്‍ ഇന്‍ ബ്ലൂവിന് നിലക്കാത്ത അഭിനന്ദനപ്രവാഹവുമാണ്.
ഐ.പി.എല്ലില്‍ സിക്സും ഫോറുമടിക്കുമ്പോള് നൃത്തം ചെയ്യാന്‍ ചിയര്‍ ഗേള്‍സ് വേണമെങ്കില്‍ ഇന്ത്യന്‍ വനിതാ ടീമിന് അങ്ങനെ ഒരു പ്രത്യേക നൃത്തസംഘത്തെ ആശ്രയിക്കേണ്ട ആവശ്യമൊന്നുമില്ലെന്നാണ് ഈ വീഡിയോകൾ തെളിയിക്കുന്നത്. ഓസീസിനെതിരായ സെമിഫൈനലില്‍ സൈഡ് ലൈനിലിരുന്ന് മിതാലിയും വേദയും ഒന്നാന്തരമായി നൃത്തം ചെയ്തു. ഹര്‍മന്‍പ്രീത് കൗര്‍ ഓസീസ് ബൗളര്‍മാരെ വെള്ളം കുടിപ്പിക്കുമ്പോള്‍ അതിന്റെ ആഘോഷമെന്നോണമാണ് വേദയും മിതാലിയും ചുവടുവെച്ചത്. ഹെല്‍മെറ്റും അണിഞ്ഞ് ക്രീസിലിറങ്ങാന്‍ തയ്യാറായി ഇരിക്കുന്ന വേദ ചുവടുകള്‍ മിതാലിക്ക് പഠിപ്പിച്ചുകൊടുക്കുകയായിരുന്നു. പിന്നീട് ഇരുവരും ഒരുമിച്ചായി നൃത്തം.
While @ImHarmanpreet was entertaining us on the field at Derby yesterday, @vedakmurthy08 & @M_Raj03 were entertaining us off it! #WWC17 pic.twitter.com/lWQh767cfJ
— Cricket World Cup (@cricketworldcup) July 21, 2017
ഇത് കുറച്ചുനേരം തുടര്‍ന്നു. ഇരുവരുടെയും നൃത്തം ക്യാമറ പകര്ത്തുണ്ടെന്ന് സ്മൃതി മന്ദാന മിതാലിയെ അറിയിച്ചതോടെ ആ ആഘോഷം ചിരിയിലേക്ക് വഴിമാറി.
നേരത്തെ മിതാലിയും വേദയും മോണ മെഷ്റാമും ടീം ബസ്സിലിരുന്ന് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു.
Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ