പാക്കിസ്ഥാൻ-ശ്രീലങ്ക രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലായിരുന്നു വിചിത്രമായ സംഭവം ഉണ്ടായത്. ഒരു ഓവറിൽ അഞ്ചു തവണയാണ് ബോളിങ്ങിനായി പാക് താരം വഹാബ് റിയാസ് ഓടിവന്നത്. പക്ഷേ 5 തവണയും വഹാബ് ബോൾ മാത്രം എറിഞ്ഞില്ല. വഹാബിന്റെ 19-ാം ഓവറിലെ അഞ്ചാമത്തെ ബോൾ എറിയാനാണ് ഇത്രമാത്രം കഷ്ടപ്പെട്ടത്. ഓരോ തവണയും ബോളിങ്ങിനായി വഹാബ് ഓടിവരും. ബോൾ നേരിടാനായി ബാറ്റ്സ്മാൻ തയാറായി നിൽക്കും. പക്ഷേ ഓടിവന്ന വഹാബ് ബോൾ മാത്രം എറിഞ്ഞില്ല. ഒന്നും രണ്ടും തവണയല്ല 5 തവണയാണ് വഹാബ് ഇങ്ങനെ ചെയ്തത്.

ഇതു കണ്ട പാക് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സർഫ്രാസ് അഹമ്മദും ക്യാപ്റ്റൻ മിക്കി ആർതറിനും ദേഷ്യം വന്നു. ഓരോ തവണ വഹാബ് ബോൾ ചെയ്യാതെ പോകുമ്പോഴും കോച്ച് തന്റെ അമർഷം പലവിധത്തിൽ കാണിക്കുന്നുണ്ടായിരുന്നു. 5-ാം തവണ വഹാബ് ബോൾ ചെയ്യാതെ വന്നപ്പോൾ കോച്ചിനു ദേഷ്യം അടക്കാനായില്ല. അദ്ദേഹം ദേഷ്യപ്പെട്ട് കസേരയിൽനിന്നും എഴുന്നേറ്റ് ഡ്രസിങ് റൂമിലേക്ക് പോയി. വഹാബിന്റെ പ്രവൃത്തി കണ്ട അംപയറാവട്ടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ കണ്ണു മിഴിച്ചു നിന്നുപോയി.

വഹാബിന്റെ ബോളിങ്ങിനെ കളിയാക്കി സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പൂരമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ