ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ ശ്രീലങ്കന്‍ ഇന്നിങ്സില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷന്റെ തകര്‍പ്പന്‍ ക്യാച്ച് ഏറെ പ്രശംസ നേടിയിരുന്നു. പവര്‍പ്ലേയുടെ തുടക്കത്തില്‍ ചരിത് അസലങ്കയെയാണ് താരം ഒരു മികച്ച ക്യാച്ചിലൂടെ പുറത്താക്കിയത്.
ഇപ്പോള്‍ ഇന്ത്യന്‍ ഫീല്‍ഡിംഗ് കോച്ച് ടി.ദിലിപിനൊപ്പം ഇഷാന് കിഷന് ക്യാച്ചിനെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) പോസ്റ്റ് ചെയ്തിരിക്കുകയാണ്. കീപ്പറുടെ പൊസിഷനില്‍ നിന്ന് മാറി ഇഷാന് കിഷന് ഗ്രൗണ്ട് മുഴുവന്‍ കവര്‍ ചെയ്തു, ബൗണ്ടറിയില്‍ നിന്ന ഹര്‍ഷല്‍ പട്ടേലിനെ സിഗ്നല്‍ ചെയ്യുന്നതിനിടയില്‍ ഫൈന്‍ ലെഗില്‍ ക്യാച്ചെടുത്തു. ”മത്സരത്തില്‍ അതൊരു സുപ്രധാന ക്യാച്ചായിരുന്നു ഫീല്‍ഡിംഗ് കോച്ച് ദിലീപ് പറഞ്ഞു. ”ഒരു ഫീല്‍ഡിംഗ് പരിശീലകനെന്ന നിലയില്‍ പുറത്ത് നിന്ന് ഞാന്‍ കണ്ട ഏറ്റവും മികച്ച കാര്യം, അത്രയും ഓടുമ്പോള്‍ ഒരു ക്യാച്ച് എടുക്കുക എന്നത് വളരെ കഠിനമാണ്. നിങ്ങളുടെ സ്പീഡ് മികച്ചതാണെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാം, അതിനാല്‍ അത് കാണുന്നത് അതിശയകരമായിരുന്നു.
ഞങ്ങള്‍ ബംഗ്ലാദേശില്‍ കളിച്ചപ്പോള്‍ ക്യാച്ചെടുക്കുമ്പോള്‍ കളിക്കാര്‍ തമ്മിലുള്ള മിസ് അണ്ടര്‍ സ്റ്റാഡിംഗ് പ്രശ്നമായിരുന്നു. ഇഷാന് കിഷന് പറഞ്ഞു. ”ഞാന്‍ ക്യച്ചെടുക്കാന് പോകുകയാണെങ്കില്‍ ആശയക്കുഴപ്പം ഒഴിവാക്കുന്ന എല്ലാത്തിനും പോകാം എന്നതായിരുന്നു എന്റെ പ്ലാന്‍, അതിനാല്‍ ഞാന്‍ അത് തീരുമാനിച്ചു. പ്രാക്ടീസ് സെഷനുകളില്‍ പോലും ദിലീപ് സാറിനോട് ഉയര്‍ന്ന ക്യാച്ചുകള്‍ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞാന്‍ സംസാരിച്ചു. ഞങ്ങള്‍ സോഫ്റ്റ്ബോള്‍ ഉപയോഗിച്ച് ഉയര്‍ന്ന് പൊങ്ങുന്ന ക്യാച്ചുകള്‍ എടുക്കാന്‍ പരിശീലിച്ചു, എന്നാല്‍ എല്ലാ കഠിനാധ്വാനവും ഫലം കണ്ടു.” ഇഷാന് കിഷന് പറഞ്ഞു. മത്സരത്തില്‍ 37 റണ്‍സും സ്കോര്‍ ചെയ്തിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് 162 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റുമായി ശിവം മാവിയുടെ സ്വപ്ന അരങ്ങേറ്റം ഇന്ത്യയെ രണ്ട് റണ്‍സിന് വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.