ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടി20 മത്സരം മഴ മൂലം ഉപേക്ഷിച്ചു. മഴയ്ക്ക് മുമ്പ് വിക്കറ്റ് മഴയ്ക്കും ഓസ്ട്രേലിയായിലെ മെൽബൺ സ്റ്റേഡിയം വേദിയായി. ഓസ്ട്രേലിയൻ താരങ്ങളെ കൃത്യമായ ഇടവേളകളിൽ കൂടാരം കയറ്റിയാണ് ഇന്ത്യൻ ബോളർമാർ മത്സരത്തൽ തിളങ്ങിയത്. ഇതിൽ എടുത്ത് പറയേണ്ട പ്രകടനമായിരുന്നു ഓൾറൗണ്ടർ ക്രൂണാൽ പാണ്ഡ്യ പുറത്തെടുത്തത്.

ബ്രിസ്ബണിൽ നടന്ന ആദ്യ മത്സരത്തിൽ ഏറ്റുവാങ്ങിയ നാണക്കേടിന് പകരം വീട്ടുകയായിരുന്നു ക്രുണാൽ പാണ്ഡ്യ. കഴിഞ്ഞ കളിയിൽ നാല് ഓവറിൽ 55 റൺസാണ് താരം വിട്ടുനൽകിയത്. മത്സരത്തിൽ ഒരു പരാജയത്തിന്റെ വിലയാണ് ഇന്ത്യ അതിന് പകരം കൊടുത്തത്.

വെടിക്കെട്ട് ബാറ്റ്സ്മാൻ ഗ്ലെൻ മാക്സ്‍വെല്ലിന്റെ ബാറ്റിന്റെ പ്രധാന ഇരയായിരുന്നു പാണ്ഡ്യ. ഒരു ഓവറിൽ മൂന്ന് സിക്സുകൾ ഉൾപ്പടെ പാണ്ഡ്യക്കിട്ട് മാത്രം 36 റൺസാണ് താരം അടിച്ച് കൂട്ടിയയത്. ഇതോടെ രണ്ടാം മത്സരത്തിൽ പണ്ഡ്യയെ ഒഴിവാക്കണമെന്ന അവശ്യവും ശക്തമായി.

എന്നാൽ മെൽബണിലും ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്തിയ ക്രുണാൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു ക്രുണാൽ. ക്രുണാലിന് മുന്നിൽ വീണതാകട്ടെ കഴിഞ്ഞ മത്സരത്തിൽ തന്നെ നിലംപരിശാക്കിയ മാക്സ്‍വെല്ലും.

ഓസ്ട്രേലിയൻ ഇന്നിങ്സിലെ പതിനൊന്നാം ഓവർ എറിയാനെത്തിയത് ക്രുണാൽ പാണ്ഡ്യ. ഓവറിൽ ആദ്യ രണ്ട് പന്തുകളും രണ്ട് റൺസ് ഓടിയെടുത്ത് മാക്സ്‍വെൽ സ്ട്രൈക്ക് എൻഡിൽ തുടർന്നു. മൂന്നാം പന്ത് ബൗണ്ടറി പായിച്ച് മാക്സ്‍വെല്ലിന്റെ പ്രഹരം. എന്നാൽ അടുത്ത രണ്ട് പന്തുകളിൽ മാക്സ്‍വെല്ലിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. അവസാന പന്തിൽ താരത്തെ ക്ലീൻ ബൗൾഡാക്കി ക്രുണാലിന്റെ മധുരപ്രതികാരം.

വിക്കറ്റ് നേട്ടത്തിന് പിന്നാലെ ക്രുണാൽ പാണ്ഡ്യയുടെ ആഘോഷവും ഏറെ ശ്രദ്ധനേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇന്ത്യക്ക് മേൽ 137 റണ്‍സിന്റെ വിജയലക്ഷ്യം കുറിച്ചു. മഴമൂലം മത്സരം 19 ഓവറാക്കി ചുരുക്കുകയായിരുന്നു. ഓസീസ് ഇന്നിങ്‌സ് പത്തൊമ്പതാം ഓവറില്‍ എത്തി നില്‍ക്കെയാണ് മഴ കളി മുടക്കുകയത്. ഇതോടെയാണ് ഓവർ ചുരുക്കി വിജയലക്ഷ്യം നിർണ്ണയിച്ചത്. എന്നാൽ ഇന്ത്യക്ക് മറുപടി ബാറ്റിങ് ആരംഭിക്കാൻ സാധിച്ചില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ