വളർത്തുമൃഗങ്ങളെ എം.എസ്.ധോണിക്ക് വളരെ ഇഷ്ടമാണ്. താനൊരു മൃഗസ്നേഹിയാണെന്ന് ധോണിയുടെ ട്വിറ്റർ പേജ് നോക്കിയാൽ മതിയാകും. മൃഗങ്ങളോടുളള സ്നേഹം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ ധോണി ഇടയ്ക്കിടെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര വിജയത്തിനുശേഷം റാഞ്ചിയിലെ തന്റെ വീട്ടിലാണ് ധോണിയുളളത്.

ധോണിയുടെ പ്രിയപ്പെട്ട വളർത്തുനായയാണ് സാം. വീട്ടിലെത്തുമ്പോൾ ധോണി സാമിനൊപ്പം സമയം ചെലവിടാറുണ്ട്. സാമിന് പല പരിശീലനങ്ങളും ധോണി നൽകാറുണ്ട്. കഴിഞ്ഞ ദിവസം ധോണിയുടെ ഭാര്യ സാക്ഷി ഒരു വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. സാമിനെ ധോണി പരിശീലിപ്പിക്കുന്നതിന്റെ വിഡിയോയായിരുന്നു. കാണാൻ രസകരവും ഒപ്പം സാമിനെ ധോണി എത്രമാത്രം സ്നേഹിക്കുന്നുവെന്നതിന്റെ തെളിവു കൂടിയായിരുന്നു വിഡിയോ.

#belgiummalinois #sam ‘s mirroring talent ! @mahi7781

A post shared by Sakshi (@sakshisingh_r) on

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയതിൽ ധോണിയുടെ പങ്ക് ഓർക്കാതിരിക്കാനാവില്ല. ഓസ്ട്രേലിയയ്ക്ക് എതിരായ ട്വന്റി ട്വന്റി മൽസരത്തിലും ധോണി മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകർ കരുതുന്നത്. ഒക്ടോബർ 13 നാണ് ട്വന്റി ട്വന്റി മൽസരങ്ങൾക്ക് തുടക്കം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook