മുംബൈ: ഐപിഎൽ പതിനൊന്നാം സീസണിന് ആവേശോജ്ജ്വല തുടക്കമാണ് ലഭിച്ചത്. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സിം തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ചെന്നൈക്കൊപ്പമായിരുന്നു വിജയം. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ ടീമിന് ഇത് മികച്ച തുടക്കമായി മാറി.

മഹന്ദ്ര സിംഗ് ധോണി ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും ആരാധകരുളള താരമാണ്. അത് ഒരിക്കൽ കൂടി തെളിയിക്കപ്പെടുകയായിരുന്നു മുംബൈയിൽ ഇന്നലെ. മുംബൈയുടെ ഹോം ഗ്രൗണ്ടായിരുന്നിട്ട് കൂടി ചെന്നൈക്ക് ലഭിച്ച പിന്തുണ മികച്ചതായിരുന്നു.

ചെന്നൈക്ക് ലഭിച്ച പിന്തുണയിൽ നിന്ന് തന്നെ ധോണിയോട് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കുളള സ്നേഹം വ്യക്തമായിരുന്നു. മുംബൈയ്ക്കെതിരെ ബാറ്റ് ചെയ്യാൻ ധോണി മൈതാനത്തേക്ക് ഇറങ്ങിയപ്പോൾ ആർപ്പുവിളികളോടെയാണ് മുംബൈ ആരാധകർ ഒന്നടങ്കം അദ്ദേഹത്തെ സ്വാഗതം ചെയ്തത്.

ഇതിനിടയിലാണ് കടുത്ത മുംബൈ ഇന്ത്യൻസ് ആരാധകനായ ഒരാൾ ധോണിയോടുളള സ്നേഹം മൂലം തന്റെ ജഴ്‌സി മാറ്റിയത്. മുംബൈ ഇന്ത്യൻസിനന്റെ ജഴ്‌സിക്ക് മുകളിൽ ചെന്നൈയുടെ ജഴ്‌സി അണിഞ്ഞായിരുന്നു ആരാധകൻ സ്നേഹം പ്രകടിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ