‘താല്‍ക്കാലിക ക്യാപ്റ്റനെന്ന് കേട്ടിട്ടുണ്ടോ? ഇവന് സംസാരിക്കാനേ അറിയൂ’; കുട്ടികളെ നോക്കാന്‍ വിളിച്ച പെയ്‌ന് പന്തിന്റെ മറുപടി

”നല്ലൊരു അപ്പാര്‍ട്ട്‌മെന്റു വാങ്ങിതരാം. ഞാന്‍ എന്റെ ഭാര്യയുമായി സിനിമയ്ക്ക് പോകുമ്പോള്‍ കുട്ടികളെ നോക്കി വീട്ടിലിരുന്നാല്‍ മതി. അതിന് സമ്മതമാണോ?” എന്നായിരുന്നു പെയ്ന്‍ പറഞ്ഞത്.

rishabh pant, rishabh pant tim paine, pant paine, rishabh pant video, pant paine banter, rishabh pant tim paine banter, pant paine banter video, india vs australia, ind vs aus, india vs australia 3rd test, ind vs aus 3rd test, cricket news, indian express

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം വാശിയേറിയ പോരാട്ടമായി മാറിയിരിക്കുകയാണ്. താരങ്ങള്‍ പരസ്പരം വാക്കുകള്‍ കൊണ്ടും പോരടിക്കുന്നത് ആരാധകര്‍ക്ക് നല്‍കുന്നത് രസകരമായ കാഴ്ച്ചയാണ്. ഓസീസ് നായകന്‍ ടിം പെയ്‌നും ഇന്ത്യന്‍ താരം ഋഷഭ് പന്തും തമ്മിലുള്ള വാക്ക് പോര് ഈ പരമ്പരയിലെ തന്നെ രസകരമായ കാഴ്ച്ചകളിലൊന്നാണ്. ഇന്നലെ തന്നെ ബേബി സിറ്റിങിന് വിളിച്ച പെയ്‌ന് പന്ത് ഇന്ന് മറുപടി കൊടുത്തത് രസകരമായ കാഴ്ച്ചയായിരുന്നു.

രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയപ്പോഴാണ് പന്ത് പെയ്നിനെ അതേ നാണയത്തില്‍ തിരിച്ചടിച്ചത്. ”മായങ്ക് നീ ഇതിന് മുന്‍പ് താല്‍ക്കാലിക ക്യാപ്റ്റന്‍ എന്ന് കേട്ടിട്ടുണ്ടോ?. അദ്ദേഹത്തിന് സംസാരിക്കാനേറെ ഇഷ്ടമാണ്. അത് മാത്രമെ അദ്ദേഹത്തിന് അറിയൂ…’ പന്ത് സ്റ്റംപിന് പിറകില്‍ നിന്ന് മായങ്കിനോട് പറഞ്ഞു.

പിന്നാലെ ജഡേജ പന്തെറിയാന്‍ വന്നപ്പോഴും പന്ത് പെയ്‌നിനെ കളിയാക്കി.’ഇതാ നമുക്ക് ഒരു പ്രത്യേക അതിഥിയുണ്ട്. താല്‍ക്കാലിക ക്യാപ്റ്റനെന്ന് കേട്ടിട്ടുണ്ടോ നീ ? പക്ഷെ അദ്ദേഹത്തെ നിനക്ക് പുറത്താക്കേണ്ടി വരില്ല’ എന്നായിരുന്നു പന്തിന്റെ വാക്കുകള്‍.

ഇന്നലെ പന്ത് ബാറ്റ് ചെയ്യുന്ന സമയം പെയ്‌നും സ്ലെഡ്ജ് ചെയ്തിരുന്നു.”വല്യേട്ടന്‍ ധോണി ടീമില്‍ തിരിച്ചെത്തിയല്ലോ. ഹൊബാര്‍ട്ട് ഹറികെയ്ന്‍സിന് ഒരു ബാറ്റ്സ്മാനെ എന്തായാലും വേണം. മനോഹരമായ ഹൊബാര്‍ട്ടില്‍ താമസിച്ച് ഓസ്ട്രേലിയയിലെ അവധിക്കാലം കൂടുതല്‍ ദിവസത്തേക്ക് നീട്ടുകയും ചെയ്യാം. അവിടെ നല്ലൊരു അപ്പാര്‍ട്ട്‌മെന്റും വാങ്ങിതരാം” എന്നായിരുന്നു പെയ്ന്‍ പറഞ്ഞത്.

”ഞാന്‍ എന്റെ ഭാര്യയുമായി സിനിമയ്ക്ക് പോകുമ്പോള്‍ കുട്ടികളെ നോക്കി വീട്ടിലിരുന്നാല്‍ മതി. അതിന് സമ്മതമാണോ?” എന്നും വിക്കറ്റിന് പിന്നില്‍ നിന്ന് പെയ്ന്‍ ചോദിച്ചു. ഇതിന് പിന്നാലെയാണ് പെയ്‌ന് അതേ നാണയത്തില്‍ പന്ത് ഇന്ന് മറുപടി നല്‍കിയിരിക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Watch have you ever heard of a temporary captain rishabh pant tears into tim paine

Next Story
ഇന്ന് ജഡേജയുടെ ദിവസം; ഇന്ത്യക്കും വിജയത്തിനും ഇടയില്‍ രണ്ട് വിക്കറ്റിന്റെ ദൂരംind vs aus, ind vs aus live score, live cricket online, live cricket, cricket, live cricket score, ind vs aus 3rd test live score, india vs australia, india vs australia 3rd test live score, india vs australia, india vs australia live score, cricket score, sony ten 3, sony six, sony six live, sony liv, sony liv live cricket, live cricket streaming, ind vs aus test live score, india vs australia live score, india vs australia test, india vs australia test live score, india vs australia live streaming, live cricket streaming, india vs australia cricket streaming, cricket score, live cricket score, ind vs aus live streaming, live cricket match watch online, india vs australia live streaming
The moderation of comments is automated and not cleared manually by malayalam.indianexpress.com