/indian-express-malayalam/media/media_files/uploads/2023/06/Brook.jpg)
Photo: Screengrab
ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ യുവതാരം ഹാരി ബ്രൂക്കിന്റെ പുറത്താകലാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. ഇങ്ങനെയും ഒരാള്‍ക്ക് ഔട്ടാകാന്‍ സാധിക്കുമോയെന്ന് വീഡിയോ കാണുന്ന ആര്‍ക്കും തോന്നിപ്പോകും.
32 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ച ബ്രൂക്കിന്റെ പുറത്താകല്‍ അപ്രതീക്ഷിതമായിരുന്നു. 38-ാം ഓവറിലായിരുന്നു സംഭവം. നാഥാന്‍ ലിയോണിന്റെ പന്ത് പ്രതിരോധിച്ച ബ്രൂക്കിന് പിഴച്ചു. പന്ത് ബാറ്റില്‍ കൊണ്ടില്ല, കൊണ്ടതാകട്ടെ ബ്രൂക്കിന്റെ ഇടുപ്പിലും.
ബ്രൂക്കിന്റെ ശരീരത്തില്‍ക്കൊണ്ട പന്ത് ഉയര്‍ന്ന് പൊങ്ങി. ഓസ്ട്രേലിയന്‍ താരങ്ങള്‍ ക്യാച്ചിനായി ആര്‍ത്ത് വിളിച്ചു. എന്നാല്‍ പന്ത് ബാറ്റില്‍ കൊണ്ടില്ലെന്ന് ഉറപ്പായ ബ്രൂക്ക് ക്രീസില്‍ കുലുങ്ങാതെ നിന്നു. ഉയര്‍ന്ന് പൊങ്ങിയ പന്ത് വന്ന് പതിച്ചത് സ്റ്റമ്പിലായിരുന്നു.
Strange - but Nathan Lyon's not complaining! #Ashespic.twitter.com/IZCISHJmhmhttps://t.co/CcnbDx5qFX
— cricket.com.au (@cricketcomau) June 16, 2023
പന്ത് വന്ന് സ്റ്റമ്പില്‍ ഇടിച്ചപ്പോള്‍ ഓസ്ട്രേലിയന്‍ താരങ്ങളെല്ലാം ഞെട്ടി. എങ്കിലും വിക്കറ്റ് ആഘോഷം ഓസ്ട്രേലിയ ആരംഭിച്ചിട്ടും ബ്രൂക്കിന് കാര്യം പിടികിട്ടാന്‍ അല്‍പ്പം വൈകി. ഒടുവില്‍ സംഭവം ക്ലിക്കായ ബ്രൂക്ക് നിരാശയോടെ പവലിയനിലേക്ക് മടങ്ങുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us