ലണ്ടൻ: അച്ചടക്കമില്ലായ്മയ്ക്ക് ഫുട്ബോളിൽ നൽകുന്ന ശിക്ഷയാണ് ചുവപ്പ് കാർഡ് നൽകി പുറത്താക്കൽ. ഒരേ മൽസരത്തിൽ അച്ഛനും മകനും ചുവപ്പ് കാർഡ് നൽകിയ നടപടിയെപ്പറ്റി ചർച്ച ചെയ്യുകയാണ് ഫുട്ബോൾ ആരാധകർ. ഇംഗ്ലീഷ് ലീഗിലെ നാലാം ഡിവിഷൻ ടൂർണമെന്റിനിടെയാണ് വിവാദമായ സംഭവം.

ഫോറസ്റ്റ് ഗ്രീൻ റോവേഴ്സും വൈക്കോംമ്പ് വാണ്ടറേഴ്സും തമ്മിലുള്ള മൽസരത്തിലാണ് അച്ഛനും മകനും ചുവപ്പ് കാർഡ് ലഭിച്ചത്. മൽസരത്തിന്രെ 39-ാം മിനിറ്റിൽ റോവോഴ്സ് താരം ചാർളി കൂപ്പറിനാണ് ആദ്യം ചുവപ്പ് കാർഡ് ലഭിച്ചത്. എതിർതാരത്തെ ഫൗൾ ചെയ്തതിനായിരുന്നു ചാർളി കൂപ്പറിന് റഫറി ചുവപ്പ് കാർഡ് നൽകിയത്.

എന്നാൽ ചാർളിയുടെ അച്ഛനും ടീമിന്റെ മാനേജറുമായ മാർക്ക് കൂപ്പറിനും റഫറി ചുവപ്പ് കാർഡ് നൽകി. മകന് ചുവപ്പ് കാർഡ് നൽകിയതിൽ പ്രതിഷേധിച്ചതിനാണ് പരിശീലകനായ മാർക്ക് കൂപ്പറിനെ റഫറി പുറത്താക്കിയത്. മൽസരത്തിൽ ഫോറസ്റ്റ് ഗ്രീൻ റോവേഴ്സ് 2-1 ന് തോൽക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ