Latest News

റേസിങ് കാർ പറന്നുപൊങ്ങി, ഒപ്പം ഡ്രൈവറും; അപകടത്തിന്റെ വിഡിയോ കണ്ടാൽ ഞെട്ടിപ്പോകും

വിഡിയോ ശ്വാസമടക്കിപ്പിടിക്കാതെ ആർക്കും കണ്ടിരിക്കാനാവില്ല

car racing, accident

കാർ റേസിങ്ങിൽ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം. റേസിങ്ങിനിടയിലെ പല അപകട വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഒരു വിഡിയോ ശ്വാസമടക്കിപ്പിടിക്കാതെ ആർക്കും കണ്ടിരിക്കാനാവില്ല.

ഇൻഡി കാർ റേസിങ്ങിനിടയാണ് അപകടം ഉണ്ടായത്. ജയ് ഹൊവാർഡിന്റെയും സ്കോട്ട് ഡിക്സണിന്റെയും കാറുകൾ തമ്മിലാണ് മൽസരത്തിനിടെ ട്രാക്കിൽ കൂട്ടിയിടിച്ചത്. ഡിക്സന്റെ കാർ പറന്നു പൊങ്ങി താഴെ വീണു. കാറിന്റെ മൂടുപടം ഊരിത്തെറിക്കുകയും ചെയ്തു. തികച്ചും അദ്ഭുതകരമന്നു പറയട്ടെ ഡിക്സനു യാതൊരുവിധ പരുക്കും പറ്റിയില്ല.

അപകടത്തിനുപിന്നാലെ ഡിക്സൺ ട്വിറ്ററിലെത്തി തനിക്ക് യാതൊരുവിധ കുഴപ്പവുമില്ലെന്ന് ആരാധകരോട് അറിയിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Watch driver survives terrifying crash that sends race car flying

The moderation of comments is automated and not cleared manually by malayalam.indianexpress.com