ന്യൂസിലെന്റിനെതിരായ ആദ്യ ട്വന്റി 20യില്‍ ശ്രദ്ധേയമായത് ഓസ്ട്രേലിയയുടെ തകര്‍ത്തടി ആയിരുന്നെങ്കിലും താരമായത് കാണികളില്‍ ഒരാളാണ്. 243 എന്ന ട്വന്റിയിലെ ഉയര്‍ന്ന ടോട്ടല്‍ പിന്തുടര്‍ന്നാണ് കങ്കാരുക്കള്‍ വിജയിച്ചത്. ആറ് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്റിന് വേണ്ടി റോസ് ടെയിലര്‍ ആയിരുന്നു ബാറ്റ് ചെയ്യുന്നത്.

ടെയ്ലര്‍ ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറിയിലേക്ക് നീങ്ങിയെങ്കിലും ഓസീസ് ഫീല്‍ഡര്‍ പന്ത് ലക്ഷ്യമാക്കി നീങ്ങി. കൈയ്ക്ക് തൊട്ടു മുകളിലൂടെ പോയ പന്ത് ബൗണ്ടറി കടന്നു. എന്നാല്‍ കാണികളില്‍ ഒരാള്‍ കൈ നീട്ടി ഒറ്റക്കൈ കൊണ്ട് പന്ത് കൈക്കുളളിലാക്കി. സുഹൃത്തുക്കളും കാണികളും ഇയാള്‍ക്ക് വേണ്ടി ആര്‍ത്തുവിളിച്ചു. കൂടാതെ ഈ ഒരൊറ്റ ക്യാച്ച് അദ്ദേഹത്തിന് സമ്മാനിച്ചത് 23 ലക്ഷം രൂപയാണ്.

ഒറ്റക്കൈ കൊണ്ട് ക്യാച്ച് എടുക്കുന്ന കാണിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഇത്രയും വലിയ തുക നല്‍കുന്നത്. ഓക്‍ലാന്റിലെ ആയിരക്കണക്കിന് കാണികള്‍ക്കിടയില്‍ നിന്നും ക്യാച്ച് എടുത്തയാള്‍ഒരു വിദ്യാര്‍ത്ഥിയാണ്. പ്രൊമോഷന്റെ ഭാഗമായാണ് ഇത്രയും വലിയ തുക ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കുന്നത്. ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയിലും ഇയാളെ പുകഴ്ത്തി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. 20കാരനായ മൈക്കള്‍ ഗ്രിംസ്റ്റോണിന് ടിയുഐ ബ്രേവറി ലിമിറ്റഡ് സ്പോണ്‍സര്‍ ചെയ്ത 23 ലക്ഷം രൂപയുടെ ചെക്ക് പിന്നീട് കൈമാറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ