ബെംഗളൂരു: വിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ൽ ഒരു സകലകലാവല്ലഭനാണ്. ബാറ്റിങ്ങിൽ മാത്രമല്ല ഡാൻസിലും പാട്ടിലും പലപ്പോഴും താരം തിളങ്ങിയിട്ടുണ്ട്. തന്റെ ഡാൻസ് മറ്റുളളവർക്കു മുൻപിൽ അവതരിപ്പിക്കാനും ഗെയ്‌ലിന് ഒട്ടും മടിയില്ല. തന്റെ ഇൻസ്റ്റഗ്രാമിൽ പുതിയൊരു ഡാൻസ് വിഡിയോ ഷെയർ ചെയ്തിരിക്കുകയാണ് ഗെയ്‌ൽ. ഹോട് താരം സണ്ണി ലിയോണിന്റെ ‘ലൈലാവോ ലൈല’ എന്ന ഗാനരംഗത്തിനാണ് ഗെയ്‌ൽ ചുവടു വച്ചിരിക്കുന്നത്.

ഡാൻസിനൊപ്പം ഒരു വെല്ലുവിളിയും ഗെയ്‌ൽ മുന്നോട്ടുവച്ചിട്ടുണ്ട്. ക്രിസ് ഗെയ്‌ൽ ഡാൻസ് ചലഞ്ചിൽ പങ്കെടുത്ത് വിജയിക്കുന്നവർക്ക് ഗെയ്‌ൽ 5000 യുഎസ് ഡോളർ സമ്മാനമായി നൽകും. മികച്ച 5 ഡാൻസ് വിഡിയോകൾ തന്റെ പേജിൽ ഷെയർ ചെയ്യും. #ChrisGayleDanceChallenge എന്ന ഹാഷ്ടാഗിലായിരിക്കണം വിഡിയോകൾ പോസ്റ്റ് ചെയ്യേണ്ടത്. പെൺകുട്ടികൾക്കും മൽസരത്തിൽ പങ്കെടുക്കാം. 24 -ാം തീയതി വിജയിയെ പ്രഖ്യാപിക്കും.

ഷാരൂഖ്​ ഖാൻ നായകനായ റയീസ് ചിത്രത്തിലെ പ്രശസ്തമായ ഗാനമാണ് ‘ലൈലാവോ ലൈല’. സണ്ണി ലിയോണാണ് ചിത്രത്തിൽ നൃത്തച്ചുവടുകളുമായി എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ