രഞ്ജി ട്രോഫി ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി വിദർഭ താരം വാസിം ജാഫർ. രഞ്ജിയിൽ 11000 റൺസ് തികയ്ക്കുന്ന ആദ്യ താരമായാണ് താരം മാറിയത്. തന്റെ നാൽപ്പതാം വയസിലാണ് വാസിം ജഫറിന്റെ പ്രകടനമെന്നതും ശ്രദ്ധേയമാണ്.

ബറോഡയ്‌ക്കെതിരായ മത്സരത്തില്‍ 97 റണ്‍സിലെത്തിയപ്പോഴായിരുന്നു വസിം ജാഫര്‍ 11000 റൺസിലെത്തിയത്. മത്സരത്തില്‍ 153 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്.

രഞ്ജിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും വസിം ജാഫറാണ്. 11056 റൺസാണ് താരത്തിന്റെ സമ്പാദ്യം. 1996-1997 സീസണിൽ രഞ്ജിയിൽ അരങ്ങേറ്റം കുറിച്ച താരം തുടക്കത്തിൽ ഏറെക്കാലം മുംബൈക്കായി കളിച്ച ശേഷമാണ് 2015 മുതല്‍ വിദര്‍ഭയ്ക്കായി മത്സരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ