scorecardresearch

'ഐപിഎല്‍ കളിക്കാത്തതുകൊണ്ടാണൊ അവരെ ഒഴിവാക്കിയത്?'; ബിസിസിഐയോട് ചോദ്യവുമായി ജാഫര്‍

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും പല താരങ്ങളേയും വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഉള്‍പ്പെടുത്താത്തതാണ് ജാഫറിനെ ചൊടിപ്പിച്ചത്

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും പല താരങ്ങളേയും വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഉള്‍പ്പെടുത്താത്തതാണ് ജാഫറിനെ ചൊടിപ്പിച്ചത്

author-image
Sports Desk
New Update
Wasim Jaffer | Indian Cricket Team | IND vs WI

Wasim Jaffer

ന്യൂഡല്‍ഹി: ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന ടീമുകളെ ബിസിസിഐ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന പരമ്പരയില്‍ രണ്ട് ടെസ്റ്റ്, മൂന്ന് ഏകദിനം, അഞ്ച് ട്വന്റി 20-കള്‍ എന്നിവയാണുള്ളത്.

Advertisment

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ യുവതാരങ്ങളും പരിചയസമ്പന്നരും ഉള്‍പ്പെടുന്നു. എന്നാല്‍ ടീം തിരഞ്ഞെടുപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപോലെ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ടീമിനെക്കുറിച്ചുള്ള മുന്‍ താരം വസിം ജാഫറിന്റെ അഭിപ്രായങ്ങളാണ് സമൂഹ മാധ്യങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

"രോഹിത്, ശുഭ്മാന്‍ ഗില്‍, ഗെയ്ക്വാദ്, ജെയ്സ്വാള്‍, നാല് ഓപ്പണര്‍മാരുടെ ആവശ്യമെന്താണ്. ഇതിന് പകരം സര്‍ഫറാസ് ഖാനെ തിരഞ്ഞെടുക്കാമായിരുന്നു. മധ്യനിരയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ സാധിക്കുമായിരുന്നു. സര്‍ഫറാസിന്റെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിന് അത് ഒരു അംഗീകാരവുമായേനെ," ജാഫര്‍ വ്യക്തമാക്കി.

Advertisment

"പ്രിയങ്ക് പാഞ്ചാലും അഭിമന്യു ഈശ്വരനും രഞ്ജി ട്രോഫിയിലും ഇന്ത്യ എ ടീമിനായും തിളങ്ങിയിരുന്നു. ഏറെ നാളായി ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ അവര്‍ കാത്തിരിക്കുകയാണ്. അവര്‍ ഐപിഎല്‍ കളിക്കാത്തതാണൊ കാരണം, എങ്ങനെയാണ് ഗെയ്ക്വാദിന് മുന്‍തൂക്കം ലഭിച്ചത്," ജാഫര്‍ ചോദിച്ചു.

ഒരുമാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചത് ആശ്ചര്യപ്പെടുത്തുന്നുതാണെന്നും ജാഫര്‍ അഭിപ്രായപ്പെട്ടു.

Indian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: