Latest News

ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കുന്നത് എന്റെ ജീവിതകാലത്ത് കാണാൻ ആഗ്രഹിച്ചിരുന്നു: വസീം അക്രം

ഈ സുപ്രധാന വിജയം മറന്ന് മുന്നോട്ടുള്ള മത്സരങ്ങളിൽ പാകിസ്ഥാൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു

wasim akram, akram, akram pakistan, india vs pakistan, ind vs pak, t20 world cup, t20 world cup 2021, cricket news

ദുബായ്: ലോകകപ്പിൽ പാകിസ്ഥാന് എതിരെയുള്ള ഇന്ത്യയുടെ അപരാജിത കുതിപ്പ് തന്റെ ജീവിതകാലത്ത് അവസാനിച്ചതിൽ സന്തോഷമുണ്ടെന്ന് പാകിസ്ഥാൻ ബൗളിങ് ഇതിഹാസം വസീം അക്രം. ഈ സുപ്രധാന വിജയം മറന്ന് മുന്നോട്ടുള്ള മത്സരങ്ങളിൽ പാകിസ്ഥാൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച ദുബായിൽ നടന്ന ടി 20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ, ഏകദേശം മൂന്ന് പതിറ്റാണ്ടായി തുടരുന്ന ഇന്ത്യയുടെ വിജയകുതിപ്പിനാണ് 10 വിക്കറ്റ് ജയത്തോടെ പാകിസ്ഥാൻ അവസാനം കുറിച്ചത്.

“എന്റെ ജീവിതകാലത്ത് അത് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു, ഞാൻ അത് കണ്ടു, അത് സംതൃപ്തി നൽകുന്ന വിജയമായിരുന്നു,” അക്രം തിങ്കളാഴ്ച ഇന്ത്യ ടുഡേയോട് പറഞ്ഞു.

എന്നാൽ വിജയത്തിനു പിന്നാലെ പുറകോട്ട് പോകരുതെന്നും അക്രം പാകിസ്ഥാൻ കളിക്കാരെ ഓർമിപ്പിച്ചു.

“അത് ഇന്നലെയായിരുന്നു,അത് ചരിത്രമാണ്, അത് ഇപ്പോൾ അവസാനിച്ചു. പാകിസ്ഥാൻ ടീം വീണ്ടും അടുത്ത മത്സരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു നീണ്ട ലോകകപ്പാണ്.”

Also Read: T20 World Cup: രോഹിത് ശര്‍മയെ ടീമില്‍ നിന്ന് പുറത്താക്കുമൊ? ചിരിപടര്‍ത്തി കോഹ്ലിയുടെ മറുപടി; വീഡിയോ

“അവരുടെ പ്രകടനത്തിലേക്ക് തിരിച്ചുവരുകയാണെങ്കിൽ, അവർ കളിച്ച രീതി ഗംഭീരമായിരുന്നു. ഇത് ക്ലിനിക്കൽ ആയിരുന്നു, വിദഗ്ദ്ധമായിരുന്നു, അവർ ശാന്തരായിരുന്നു, ടോസ് ഉൾപ്പടെ എല്ലാം അവർക്ക് അനുകൂലമായി.” അദ്ദേഹം പറഞ്ഞു.

ലോകകപ്പ് നേടിയ നായകനും നിലവിൽ പാകിസ്ഥാൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് റമീസ് രാജയും ടീമിന്റെ വിജയത്തിൽ സംതൃപ്തി രേഖപ്പെടുത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 151ന് ഏഴ് എന്ന നിലയിൽ പിടിച്ചു കെട്ടിയ ശേഷമാണ് പാകിസ്ഥാൻ 10 വിക്കറ്റ് ജയം നേടിയത്. അർധ സെഞ്ചുറി നേടി പുറത്താകാതെ നിന്ന റിസ്‌വാനും ക്യാപ്റ്റൻ ബാബർ അസമുമാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Wasim akram t20 world cup pakistan vs india comments

Next Story
കോലി ഡോണെന്ന് കിംങ് ഖാൻ, ധോനി ബാസിഗർSharook khan,virat kohli
The moderation of comments is automated and not cleared manually by malayalam.indianexpress.com