/indian-express-malayalam/media/media_files/uploads/2022/11/Afridi-Akram.jpg)
ടി20 ലോകകപ്പിന്റെ സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെയുള്ള പാക്കിസ്ഥാന്റെ വിജയത്തില്‍ പ്രതികരിച്ച് മുന്‍ നായകന്‍ വസീം അക്രം. ഷഹീന്‍ അഫ്രീദിയുടെ അതുല്യ റെക്കോര്‍ഡ് പങ്കുവെച്ചുകൊണ്ടായിരുന്നായിരുന്നു അക്രത്തിന്റെ പ്രതികരണം. ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ കൂടുതല്‍ തവണ വിക്കറ്റ് നേടുന്ന പാക്ക് ബോളര്‍ എന്ന റെക്കോര്‍ഡാണ് ഷഹീന്‍ അഫ്രീദി സ്വന്തമാക്കിയതെന്നാണ് അക്രം പറഞ്ഞത്.
''ഇത് ഏഴാം തവണയാണ് ഷഹീന്‍ ഒരു ഇന്നിംഗ്സിന്റെ ആദ്യ ഓവറില്‍ വിക്കറ്റ് നേടുന്നത്. ഈ നേട്ടം കൂടുതല്‍ തവണ സ്വന്തമാക്കിയ പാക് ബോളര്‍, ഇത് അവിശ്വസനീയമാണ്. അതുകൊണ്ടാണ് ഈ ഫോര്‍മാറ്റില്‍ ഷഹീന്‍ വളരെ നിര്‍ണായകയാത്. ആദ്യ ഓവറില്‍ തന്നെ ഷഹീന്‍ കളി മാറ്റിമറിക്കുന്നു അക്രം പറഞ്ഞു.
ഈ പിച്ചിലെ മികച്ച ടോട്ടല്‍ എന്തായിരിക്കുമെന്ന് സഹ പാനലിസ്റ്റ്മാരായ ഷോയിബ് മാലിക്കിനോടും മിസ്ബാ ഉള്‍ ഹഖിനോടും അക്രം ചോദിച്ചു, അതിന് മിസ്ബ മറുപടി പറഞ്ഞത് 170 എന്നാണ്. ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ പന്തെറിയുന്ന രീതി, പ്രത്യേകിച്ച് അവരുടെ സ്പിന്നര്‍,
സ്‌കോര്‍ 170 ആയിരുന്നെങ്കില്‍ പോലും, ഞങ്ങളുടെ ഓപ്പണര്‍മാര്‍ അതിനെ അനായാസം പിന്തുടരുമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. പാക്കിസ്ഥാന്‍ ഇന്നിങ്‌സ് ആരംഭിച്ച രീതി കണക്കാക്കി മാലിക് പറഞ്ഞു.
അതേസമയം കിവീസ് ബൗളര്‍ ഇഷ് സോധി തന്റെ ഗൂഗ്ലി ഉപയോഗിക്കുന്നില്ലെന്നും പന്തില്‍ സിപ്പ് ഇല്ലെന്നും അക്രം ചൂണ്ടിക്കാട്ടി. സിഡ്‌നി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഏഴ് വിക്കറ്റിന്റെ മികച്ച ജയത്തോടെയാണ് പാകിസ്ഥാന്‍ ടി20 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് 4 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ, ഡാരില്‍ മിച്ചല്‍ പുറത്താകാതെ 34 പന്തില്‍ നേടിയ 53 റണ്‍സും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ 42 പന്തില്‍ 46 റണ്‍സുമാണ് കിവീസിനെ വന്‍ പരാജയത്തില്‍ നിന്ന് രക്ഷിച്ചത്. പാക്ക് നിരയില്‍ ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റും മുഹമ്മദ് നവാസ് ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങില്‍ ബാബര്‍ അസമും (42 പന്തില്‍ 53) മുഹമ്മദ് റിസ്വാനും (57) ഓപ്പണിംഗ് വിക്കറ്റില്‍ 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ പാകിസ്ഥാന്‍ അഞ്ച് പന്തുകള്‍ ശേഷിക്കെ ലക്ഷ്യം മറികടന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us