വസീം അക്രമിനെ ഓര്‍മ്മപ്പെടുത്തുന്ന ആക്ഷനുമായി അതിവേഗം പന്തെറിയുന്ന ആറ് വയസുകാരന്റെ വീഡിയോ ഓര്‍മ്മയില്ലേ? ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ ആറ് വയസുകാരന്‍ ഹസന്‍ അക്തറായിരുന്നു. ആറ് വയസേ ഉള്ളുവെങ്കിലും സ്വിങുകളിലെ പെര്‍ഫക്ഷന്‍ കൊണ്ട് അന്നവന്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

അന്ന് തന്നെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് കുഞ്ഞ് ഹസന്‍ പറഞ്ഞത് ഒരേ ഒരു കാര്യമാണ്. അക്രമില്‍ നിന്നും ബൗളിംഗ് പഠിക്കണമെന്നായിരുന്നു ഹസന്റെ ആഗ്രഹം. ഇപ്പോഴിതാ ഹസന്റെ ആഗ്രഹം സഫലമായിരിക്കുകയാണ്.