തെറ്റുകളില്‍ നിന്നും പാഠം പഠിക്കുക അവയെ ശക്തിയാക്കി മാറ്റുകയെന്നത് കേള്‍ക്കാന്‍ രസകരവും എന്നാല്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ഒരു ഉപദേശമാണ്. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്സ്മാന് വിരാട് കോഹ്ലിക്കും പറയാനുണ്ട് അത്തരമൊരു അനുഭവം. 2014-ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹം കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്ന് പോകുകയായിരുന്നു. ഒരു അര്‍ദ്ധ സെഞ്ച്വറി പോലും നേടാന്‍ കോഹ്ലിക്ക് കഴിഞ്ഞില്ല. ഇന്ത്യയെ 3-1 എന്ന നിലയില്‍ ഇംഗ്ലണ്ട് നിലംപരിശാക്കുകയും ചെയ്തു.
എന്നാന് കോഹ്ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ പിന്നീട് ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ലോകം കണ്ടത് അദ്ദേഹത്തിന്റെ തേരോട്ടമായിരന്നു. അഞ്ച് ടെസ്റ്റുകളില്‍ നിന്നായി 59.30 ശരാശരിയില്‍ കോഹ്ലി 593 റണ്‍സ് എടുത്തു. അദ്ദേഹമായിരുന്നു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്തതും.
തന്റെ ടീമംഗമായ മായങ്ക് അഗര്‍വാളുമായുള്ള ഒരു വീഡിയോ അഭിമുഖത്തില്‍ 2014-ല്‍ താന്‍ കടന്നു പോയ അവസ്ഥയെ കുറിച്ച് കോഹ്ലി പങ്കുവച്ചു. 2014-ല്‍ താന്‍ മാനസികമായി തളര്‍ന്നില്ലെന്ന് പറഞ്ഞാല്‍ കള്ളമാകുമെന്ന് അദ്ദേഹം പറഞ്ഞു.” ആദ്യ ടെസ്റ്റ് തുടങ്ങും മുമ്പ് ഞാന്‍ വികരാധീനനായിരുന്നു. 2014 എന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരുന്നു. അവിടെ നിന്നും കാര്യങ്ങള്‍ മോശമാകുമെന്ന് ഞാന്‍ കരുതി. ഞാന്‍ ചില കാര്യങ്ങളില്‍ മാറ്റം വരുത്തി. ഞാന്‍ കളിയെ കുറിച്ച് ചിന്തിച്ചിരുന്നതും സമീപിച്ചിരുന്നതും കളിച്ചിരുന്നതുമായ രീതികള്‍ മാറ്റി. ഞാന്‍ കൂടുതല്‍ ഭയരഹിതമായി കളിച്ചു തുടങ്ങി.”
Read Also: തിരിച്ചുവരവിനുള്ള വാതിൽ ഇനിയും ധോണിയുടെ മുന്നിൽ തുറന്ന് കിടക്കുന്നു
കോഹ്ലിയുടെ ക്ലേശകരമായ കാലഘട്ടം കണ്ട ക്രിക്കറ്റ് ലോകം ഈ ഡല്‍ഹി ബാറ്റ്സ്മാന്റെ കഴിവില്‍ സംശയം പ്രകടിപ്പിച്ചു. ആ പരമ്പരയില്‍ 10 ഇന്നിങ്സുകളിലായി കോഹ്ലി നേടിയത് വെറും 134 റണ്‍സ് ആണ്. എന്നാല്‍ ആ കാലം സ്വയം തിരിച്ചറിവിന്റേതായിരുന്നു.
“ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ നിങ്ങളുടെ മനസ്സാന്നിദ്ധ്യം നിലനിര്‍ത്തുക വളരെ ബുദ്ധിമുട്ടാണ്. അത് എനിക്ക് ശരിയാക്കേണ്ടിയിരുന്നു. ആ പരമ്പരയ്ക്കുശേഷം ഞാന്‍ എന്റെ അന്താരാഷ്ട്ര കരിയര്‍ എങ്ങനെയായിരിക്കണം എന്ന് ചിന്തിച്ചു.”
“എന്റെ ഇടുപ്പിന്റെ നില ഒരു പ്രശ്നമായിരുന്നു. കടുംപിടിത്തം തുടരുന്നത് നിങ്ങളെ ഒരിടത്തും എത്തിക്കില്ല. അത് ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. അതൊരു വേദനാജനകമായ തിരിച്ചറിവായിരുന്നു. വരുന്ന പന്തിനെ കുറിച്ചും ഞാന്‍ ആശങ്കപ്പെട്ടിരുന്നു,” അദ്ദേഹം പറഞ്ഞു.
മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട് അദ്ദേഹം തെറ്റു തിരുത്താന്‍ ആരംഭിച്ചു. “ആ പ്രായത്തില്‍ ബൗളര്‍മാര്‍ നിങ്ങളുടെ ദൗര്‍ബല്യം പെട്ടെന്ന് കണ്ടെത്തും.” അവര്‍ അത് ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.
സച്ചിന് ടെണ്ടുല്‍ക്കറുമായി മുംബൈയില്‍ വച്ച് സംസാരിച്ചു. ഞാന്‍ എന്റെ ഇടുപ്പിന്റെ സ്ഥാനത്തെ കുറിച്ചായിരുന്നു ശ്രദ്ധിച്ചിരുന്നത് എന്നാല്‍ അദ്ദേഹം പേസ് ബൗളര്‍മാര്‍ക്കെതിരെ മുന്നോട്ടിറങ്ങി ആക്രമിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞു തന്നു.
“എന്നെ കുറിച്ച് മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നുവെന്നതിന് 2014-ന് ശേഷം ഞാന്‍ പ്രാധാന്യം നല്‍കിയില്ല. ഒരു മാസത്തിനകം ഒരു കളിക്കാരന് എന്ന നിലയില്‍ എന്റെ വിശ്യാസ്വത മാറിയിരുന്നു. എത്ര കഴിവുള്ളനാണെന്ന് നിങ്ങള്‍ക്ക് അറിയാം. പക്ഷേ, നിങ്ങള്‍ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ നിരാശരാകും. അതിനാല്‍, മറ്റുള്ളവര്‍ എന്നെ കുറിച്ച് പറയുന്നതിനെ ശ്രദ്ധിക്കുന്നത് ഞാന്‍ നിര്‍ത്തി,” അദ്ദേഹം പറഞ്ഞു.
“2018-ല്‍ ക്യാപ്റ്റനായി ഇംഗ്ലണ്ടില്‍ പോയപ്പോള്‍ മുന്നില്‍ നിന്ന് നയിച്ച് ടീമിനെ വിജയത്തിലെത്തിക്കാനാണ് ആഗ്രഹിച്ചത്,” അദ്ദേഹം പറഞ്ഞു.
Read in English: Was very nervous during 2014 England Tour, It’s my career milestone: Virat Kohli