നിദാഹാസ്​ ത്രിരാഷ്​ട്ര ട്വൻറി20 ഫൈനലിലേക്ക്​ പ്രവേശിക്കുന്നതിന്​ മുമ്പ്​ ഫൈനലിലേക്കുള്ള കാർ പാസുകൾ വിതരണം ചെയ്​ത് നാണംകെട്ട് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാസുകളിലും പരസ്യ ബോർഡുകളിലും മറ്റുമായി നൽകിയ വിവരങ്ങളിൽ ഫൈനലിൽ മാറ്റുരക്കുന്ന ടീമുകൾ ഇന്ത്യയും ശ്രീലങ്കയും എന്നാണ് അച്ചടിച്ചിരിക്കുന്നത്. സെമി ഫൈനലില്‍ ലങ്കയെ മറികടക്കാന്‍ ബംഗ്ലാ കടുവകള്‍ക്ക് ആവില്ലെന്ന മുന്‍വിധിയാണ് ബോര്‍ഡിനെ നാണം കെടുത്തിയത്.

മാർച്ച്​ 18ന്​ നടക്കുന്ന ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുമെന്നാണ്​ പാസുകളിൽ ഉള്ളത്​. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി. ബംഗ്ലാദേശ് മുന്‍ നായകന്‍ നൈമൂര്‍ റഹ്മാന്‍ അടക്കമുളളവര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതികരിക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായിട്ടില്ല.

ലങ്കയുടെ 70ാം സ്വാതന്ത്ര്യ ദിനാ​ഘോഷത്തി​​​ന്റെ ഭാഗമായി നടത്തിയ ടൂർണമ​​െൻറാണ്​ നിദാഹാസ്​. നാടകീയമായ നിമിഷങ്ങളിലൂടെ കടന്നുപോയ സെമിയിൽ ബംഗ്ലാദേശുമായി ദയനീയ പരാജയമാണ്​ ലങ്ക ഏറ്റുവാങ്ങിയത്​. ഇന്നലെ നടന്ന അവസാന മൽസരത്തിൽ ആതിഥേയരായ ശ്രീലങ്കയെ തോൽപ്പിച്ചാണ് ബംഗ്ലാദേശിന്റെ ചുണക്കുട്ടികൾ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ആവേശപ്പോരാട്ടത്തിൽ 2 വിക്കറ്റിനാണ് ബംഗ്ലാദേശ് ലങ്കയെ തകർത്തത്.

ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 160 റൺസാണ് നേടിയത്. അർധസെഞ്ചുറി നേടിയ കുശാൽ പെരേരയും (61) തിസാര പെരേരയുമാണ് (58) ശ്രീലങ്കയ്ക്ക് പൊരുതാനുളള​ സ്കോർ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് ഓപ്പണർ തമിം ഇക്ബാൽ (50), മഹ്മൂദുല്ല (43) എന്നിവരുടെ പ്രകടനങ്ങളാണ് സ്വപ്‌നവിജയം സമ്മാനിച്ചത്. ഒരു പന്ത് ബാക്കിനിൽക്കെയാണ് ബംഗ്ലാദേശ് വിജയലക്ഷ്യം മറികടന്നത്. ഞായറാഴ്ചയാണ് ഇന്ത്യ-ബംഗ്ലദേശ് ഫൈനൽ പോരാട്ടം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ