രാജ്യത്തെ ജനങ്ങള്‍ നോമ്പ് അനുഷ്ഠിക്കുന്നതിനിടെ ടെലിവിഷനിലൂടെ ലൈവായി ജന്മദിനം ആഘോഷിച്ചതിന് പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം വഖാറ യൂനിസ് മാപ്പു പറഞ്ഞു. ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുളള രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയാണ് വസീം അക്രമിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി വഖാറ യൂനസും വസീം അക്രമും കേക്ക് മുറിച്ചത്. എന്നാല്‍ റമദാന്‍ മാസം ലൈവായി കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതിനെതിരെ ആരാധകര്‍ രംഗത്തെത്തി.

സോഷ്യല്‍മീഡിയയില്‍ ഇരുവര്‍ക്കും എതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് യൂനസ് ഖാന്‍ ക്ഷമാപണം നടത്തി രംഗത്തെത്തിയത്. ‘വസീം ഭായിയുടെ ജന്മദിനത്തിന് കേക്ക് മുറിച്ചതിന് എല്ലാവരോടും ക്ഷമാപണം നടത്തുന്നു. റമദാന്‍ മാസത്തേയും നോമ്പ് അനുഷ്ഠിക്കുന്നവരേയും ഞങ്ങള്‍ ബഹുമാനിക്കണമായിരുന്നു. ചെയ്തത് തെറ്റായിപ്പോയെന്ന് അറിയാം, എ്ലലാവരും ക്ഷമിക്കണം’, വഖാറ യൂനസ് കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ