ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമാണ് എംഎസ് ധോണി. ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും ഫിനിഷറായും ധോണി നടന്നുകയറിയ വഴികള്‍ മറ്റെല്ലാവരെയും മോഹിപ്പിക്കുന്നതായിരുന്നു. ഇന്ത്യക്ക് മൂന്ന് ഐസിസി ട്രോഫികള്‍ നേടിക്കൊടുത്ത ധോണി വിക്കറ്റിന് പിന്നില്‍ മിന്നല്‍ സ്റ്റംപിങ്ങുമായി നിറഞ്ഞു. സമ്മര്‍ദ്ദം ഏഴ് അയലത്തുകൂടി പോകാത്ത ധോണി ഒറ്റക്ക് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച മത്സരങ്ങള്‍ നിരവധിയാണ്.
ക്രിക്കറ്റില്‍ എം എസ് ധോണിയോട് ആരാധന തോന്നാത്തവരായി ആരും തന്നെയില്ലെന്ന് പറയാം. സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ശേഷം ഇത്രയേറെ ആരാധക പിന്തുണ നേടിയ മറ്റൊരു താരവുമില്ലെന്നും പറയാം. ഇപ്പോഴിതാ സച്ചിനോടുള്ള തന്റെ ആരാധനയെ കുറിച്ച് മനസ്സ് തുറക്കുകയാണ് ധോണി. തന്നെ ക്രിക്കറ്റ് താരമാവാന്‍ പ്രചോദനം നല്‍കിയത് സച്ചിനാണെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലെ ബാറ്റ് ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും മാസ്റ്റര്‍ ബ്ലാസ്റ്ററാണ് തന്റെ ക്രിക്കറ്റ് ആരാധകനെന്നുമാണ് മഹേന്ദ്ര സിംഗ് ധോണി പറഞ്ഞത്.
ക്രിക്കറ്റ് താരമെന്ന നിലയിലും റോള്‍ മോഡലെന്ന നിലയിലും എപ്പോഴും കാണുന്നത് സച്ചിന്‍ തെന്‍ഡുല്‍ക്കറാണ്. നിങ്ങളെപ്പോലെ തന്നെയാണ് ഞാനും. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കളി കണ്ട് സച്ചിനെപ്പോലെ കളിക്കണമെന്നാണ് ആഗ്രഹിച്ചത്. പിന്നീടാണ് അദ്ദേഹത്തെപ്പോലെ കളിക്കാന്‍ എനിക്കാവില്ലെന്ന് മനസിലായത്. എന്നാല്‍ ഹൃദയത്തിനുള്ളില്‍ സച്ചിനെപ്പോലെ കളിക്കാനാണ് ആഗ്രഹിച്ചിരുന്നത് ധോണി പറഞ്ഞു.
”എന്റെ ക്രിക്കറ്റ് റോള്‍ മോഡല്‍ എപ്പോഴും സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ഞാന്‍ നിങ്ങളെപ്പോലെയായിരുന്നു, സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കളി കാണാറുണ്ടായിരുന്നു, അദ്ദേഹത്തെപ്പോലെ ബാറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. പിന്നീട്, എനിക്ക് അദ്ദേഹത്തെപ്പോലെ കളിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ മനസ്സിലാക്കി, പക്ഷേ എന്റെ ഹൃദയത്തില്‍, സച്ചിനെ പോലെ കളിക്കാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായിരുന്നു ‘ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) അവരുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ധോണി പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇപ്പോഴും ഐപിഎല്‍ ഫ്രാഞ്ചൈസി സിഎസ്‌കെയുടെ നായകനാണ്. ഐപിഎല്‍ 2023 സീസണിലും താന്‍ കളിക്കുമെന്ന് ധോണി പറഞ്ഞിരുന്നു. ഐപിഎല്‍ 2022-ല്‍ ജഡേജ പിന്മാറിയതിനെ തുടര്‍ന്നാണ് ധോണിയെ സിഎസ്‌കെ ക്യാപ്റ്റനായി വീണ്ടും നിയമിച്ചത്.