ഇടയ്ക്കിടെ പരുക്കേല്‍ക്കുന്നതിനാല്‍ പാക് ടീമിലെ സന്ദര്‍ശക താരമായാണ് വഹാബ് റിയാസ് അറിയപ്പെടുന്നത്. ഇടക്ക് ടീമിലുണ്ടാവും അല്ലാത്തപ്പോ പുറത്തും. വഹാബിന്റെ ഫോമിന്റെ കാര്യത്തിലും യാതൊരു സ്ഥിരതയുമില്ല. ശ്രീലങ്കയും പാക്കിസ്ഥാനും തമ്മില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ വഹാബിന്റെ ആത്മവിശ്വാസക്കുറവ് മൂലമുണ്ടായ ഒരു സംഭവം ചിരി പടർത്തി.

പന്ത് എറിയാനായി റണ്‍അപ് എടുത്ത് അവസാനഘട്ടത്തില്‍ പിന്മാറുന്നത് ക്രിക്കറ്റിൽ ഒരു അസാധാരണ സംഭവമല്ല. എന്നാല്‍ തുടരെ അഞ്ച് വട്ടവും ഇങ്ങനെ സംഭവിച്ചാല്‍? പാക്കിസ്ഥാൻ കോച്ച് മിക്കി ആര്‍തര്‍ ഇരിപ്പിടം വിട്ടാണ് ഇതിനോട് പ്രതികരിച്ചത്. രസകരമായ ആ കാഴ്ച കാണാം.