അവനെ ഇറക്കേണ്ടത് നാലാമതല്ല; പന്തിനെ എങ്ങനെ, എവിടെ കളിപ്പിക്കണമെന്ന് ലക്ഷ്മണ്‍

ധോണിയെ പോലൊരു ഇതിഹാസ താരത്തിന്റെ പിന്‍ഗാമിയെന്ന വിളി പന്തിനെ സമ്മർദത്തിലാക്കിയെന്ന് ലക്ഷ്മണ്‍

Rishabh Pant, ഋഷഭ് പന്ത്,VVS Laxman,വിവിഎസ് ലക്ഷ്മണ്‍, VVS Laxman Pant,വിവിഎസ് ലക്ഷ്മണ്‍ പന്ത്, Indian Cricket team, team india, ie malayalam,

ഋഷഭ് പന്തിന്റെ ബാറ്റിങ് ശൈലി നാലാം നമ്പരില്‍ ടീമിന് ഗുണം ചെയ്യുന്നില്ലെന്നും താരത്തിന്റെ ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തണമെന്നും ഇന്ത്യന്‍ ഇതിഹാസ താരം വിവിഎസ് ലക്ഷ്മണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിലും പന്ത് പരാജയപ്പെട്ടതോടെയാണ് ലക്ഷ്മണിന്റെ വാക്കുകള്‍.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ഇപ്പോൾ നടക്കുന്നത് പന്തിന്റെ ഫോമിനെ ചൊല്ലിയാണ്. താരത്തിന്റെ ഷോട്ട് സെലക്ഷന്‍ എല്ലായ്പ്പോഴും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. മൂന്നാം ടി20യിലും അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പന്ത് പുറത്തായത്.

”ആക്രമിച്ച് കളിക്കുന്നതാണ് പന്തിന്റെ സ്വാഭാവിക ശൈലി. നിര്‍ഭാഗ്യവശാല്‍ നാലാം നമ്പരില്‍ അവന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. പന്ത് അഞ്ചാമതോ ആറാമതോ ബാറ്റ് ചെയ്യണം. അവിടെ സമ്മർദമില്ലാതെ കളിക്കാനാകും. നാലാം നമ്പരില്‍ എങ്ങനെ റണ്‍സ് നേടണമെന്ന് അവനിപ്പോൾ അറിയില്ല” അദ്ദേഹം പറഞ്ഞു.

Read More: ‘ചെറുപ്പമാണ്, ഇങ്ങനെയല്ല പന്തിനെ കൈകാര്യം ചെയ്യേണ്ടത്’; ടീം മാനേജ്‌മെന്റിനെതിരെ ഗംഭീര്‍

”എല്ലാ താരങ്ങളും ഈ ഘട്ടത്തിലൂടെ കടന്നു പോകും. അവന്റെ സ്വാഭാവിക രീതിയില്‍ സമ്മർദമില്ലാതെ കളിക്കാന്‍ സാധിക്കും. അതാണ് ഐപിഎല്ലില്‍ കണ്ടതും. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ശൈലിയില്‍ വൈവിധ്യം കൊണ്ടു വരാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഇന്നിങ്‌സിന്റെ തുടക്കത്തിലുള്ള ഷോട്ടുകളുടെ സെലക്ഷന്‍ അത്ര നല്ലതല്ല” ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.

അതേസമയം, നാലാം നമ്പരില്‍ ശ്രേയസ് അയ്യരോ ഹാർദിക് പാണ്ഡ്യയോയാകും കൂടുതല്‍ നല്ലതെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. ഇരുവര്‍ക്കും അനുഭവ സമ്പത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ധോണിയെ പോലൊരു ഇതിഹാസ താരത്തിന്റെ പിന്‍ഗാമിയെന്ന് പന്തിനെ വിളിക്കുന്നതും സമ്മർദത്തിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Vvs laxman talks about rishabh pants batting position300574

Next Story
ഇപ്പോ തീര്‍ന്നേനെ…! ചരിത്രത്തിലെ ഏറ്റവും മികച്ച സേവ് ? ഞെട്ടിച്ച് ഈജിപ്ഷ്യന്‍ ഗോളി
The moderation of comments is automated and not cleared manually by malayalam.indianexpress.com