ഒന്നുകില്‍ കഴിവ് തെളിയിക്കുക, അല്ലെങ്കില്‍ സഞ്ജുവിനായി മാറിനില്‍ക്കുക; പന്തിനോട് ലക്ഷ്‌മൺ

ഋഷഭ് പന്തിനെതിരെ വിവിഎസ് ലക്ഷ്‌മൺ

rishabh pant, ഋഷഭ് പന്ത്,kedar jadhav,കേദാർ ജാദവ്, indian cricket team, team india,ടീം ഇന്ത്യ, world cup 2019, ie malayalam,

തന്റെ കഴിവ് തെളിയിക്കാന്‍ ഋഷഭ് പന്തിന് സാധിക്കണമെന്ന് ഇന്ത്യയുടെ മുന്‍താരം വി.വി.എസ്.ലക്ഷ്‌മൺ. ടീം തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ സ്ഥാനം സഞ്ജു സാംസണുവേണ്ടി പന്ത് ഒഴിഞ്ഞുകൊടുക്കണമെന്നും ലക്ഷ്മണ്‍ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായുള്ള ടി-20 പരമ്പരയിലേക്ക് പന്തിനെ തിരഞ്ഞെടുത്തത് ഒരു സന്ദേശമാണ്. ഒന്നുകില്‍ നന്നായി കളിക്കുക. അല്ലെങ്കില്‍ പുറത്തിരിക്കുക. പന്തിന് പകരം കളിക്കാന്‍ കഴിയുന്ന താരമാണ് സഞ്ജു സാംസണ്‍. പന്തിന് നിരവധി അവസരങ്ങളായി ലഭിക്കുന്നു. ടീം മാനേജ്‌മെ‌ന്റ് പന്തുമായി കാര്യങ്ങള്‍ സംസാരിക്കണം ലക്ഷ്മണ്‍ പറഞ്ഞു.

Read Also: സെക്‌സ് ആസ്വാദ്യകരമാക്കണോ?; മാറ്റിയെടുക്കണം ഈ തെറ്റിദ്ധാരണകള്‍

പന്ത് നല്ല കഴിവുള്ള താരമാണ്. കളിയുടെ ഗതി മാറ്റിമറിയ്ക്കാനുള്ള കഴിവ് ഋഷഭ് പന്തിനുണ്ട്. എന്നാല്‍, തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാക്കുന്നതില്‍ പന്ത് പരാജയപ്പെടുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയത് ഋഷഭ് പന്തിനുള്ള ശക്തമായ സന്ദേശമാണ്. ഋഷഭ് പന്തിന്റെ പകരക്കാരനായി സഞ്ജുവിനെ ടീം മാനേജ്‌മെ‌ന്റും സെലക്ടര്‍മാരും കാണുന്നു എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ഋഷഭ് പന്തിന് ഒരുപാട് അവസരങ്ങള്‍ ലഭിച്ചു കഴിഞ്ഞു എന്നും ലക്ഷ്‌മൺ പറഞ്ഞു.

ഐപിഎല്ലിന് ശേഷമെ ധോണി വിരമിക്കല്‍ സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കാന്‍ സാധ്യതയുള്ളൂവെന്നും ലക്ഷ‌്‌മൺ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Vvs laxman against rishab pant and supports sanju samson

Next Story
ജനുവരി വരെ എന്നോടത് ചോദിക്കരുത്; വിരമിക്കലിനെക്കുറിച്ച് ധോണിMS Dhoni, എൺ.എസ്.ധോണി, retirement, west indies tour, വിരമിക്കൽ, വിൻഡീസ് പര്യടനം, virat kohli, india world cup, വിരാട് കോഹ്‌ലി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com