scorecardresearch
Latest News

‘നീയോ മാന്യതയെ കുറിച്ച് പറയുന്നത്?’; പന്ത് ചുരണ്ടല്‍ പരസ്യമാക്കിയ സ്മിത്ത് വിവാദത്തില്‍

തനിക്ക് തെറ്റ് പറ്റിയെന്നും തിരിച്ചു വരുമെന്നും സ്മിത്ത് വീഡിയോയില്‍ പറയുന്നുണ്ട്

steve smith, ball tampering, vodafone ad, controversy, david warner, ie malayalam, australia, സ്റ്റീവ് സ്മിത്ത്, പന്ത് ചുരണ്ടല്‍, വിവാദം, ഓസ്ട്രേലിയ, വോഡാഫോണ്‍, ഐഇ മലയാളം

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിവാദത്തിലാവുകയും പിന്നീട് ഒരു വര്‍ഷത്തേക്ക് വിലക്ക് ലഭിക്കുകയും ചെയ്ത മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് വീണ്ടും വിവാദത്തില്‍. പന്തു ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലുള്ള പരസ്യ ചിത്രമാണ് സ്മിത്തിനെ വീണ്ടും വിവാദ നായകനാക്കി മാറ്റിയിരിക്കുന്നത്.

വിവാദ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വോഡാഫോണ്‍ ആണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. യുവതാരങ്ങള്‍ക്ക് വെല്ലുവിളികളെ നേരിടുന്നത് എങ്ങനയെന്നും വീഴ്ച്ചകളില്‍ നിന്നും തിരിച്ചു വരേണ്ടത് എങ്ങനെയെന്നും സ്മിത്ത് പറഞ്ഞു കൊടുക്കുന്നതായാണ് വീഡിയോ.

തനിക്ക് തെറ്റ് പറ്റിയെന്നും തിരിച്ചു വരുമെന്നുമൊക്കെ സ്മിത്ത് വീഡിയോയില്‍ പറയുന്നുണ്ട്. ആത്മാര്‍ഥതയെ കുറിച്ചും തിരിച്ചറിവിനെ കുറിച്ചുമൊക്കെയുള്ള സ്മിത്തിന്റെ വാക്കുകളാണ് പ്രതിഷേധത്തിന് ഇടയായിരിക്കുന്നത്. സതര്‍ലാന്റ് ക്രിക്കറ്റ് ക്ലബ്ബിലെ താരങ്ങളുമായി സ്മിത്ത് സംസാരിക്കുന്ന തരത്തിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്.

വീഡിയോ പുറത്ത് വന്നതോടെ ശക്തമായ പ്രതിഷേധമാണ് നേരിടുന്നത്. ക്രിക്കറ്റിനെ തന്നെ നാണം കെടുത്തിയ സ്മിത്ത് എങ്ങനെയാണ് ആത്മാർഥതയെ കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. സ്മിത്തിനെ പോലൊരു വലിയ താരം തെറ്റ് ചെയ്താല്‍ അത് മാപ്പാക്കുമെന്നും നിസാരവത്കരിക്കുമെന്നും വിമര്‍ശകര്‍ പറയുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Vodafone ad steve smith ball tampering