റിയാദ്: ലോക റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ജേതാവായി ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ്. റിയാദിൽ നടന്ന ചാമ്പ്യൻഷിപ്പിൽ റഷ്യയുടെ വ്ലാഡിമർ ഫെഡോസീവിനെ പരാജയപ്പെടുത്തിയാണ് ആനന്ദ് കിരീടം നേടിയത്.
ഫൈനലിൽ മൂന്ന് ടൈക്ക് ശേഷമാണ് ആനന്ദ് റഷ്യൻ താരത്തെ തോൽപ്പിച്ചത്. 10.5 പോയിന്റാണ് ആനന്ദ് സ്വന്തമാക്കിയത്. ടൈബ്രേക്കറിൽ ആദ്യ 2 ഗെയിമുകളും സ്വന്തമാക്കിയാണ് ആനന്ദ് കിരീടം ചൂടിയത്.
നേരത്തെ അഞ്ചാം റൗണ്ട് മൽസരത്തിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണെ ആനന്ദ് അട്ടിമറിച്ചിരുന്നു. ടൂർണമെന്റിലാകെ 6 വിജയവും 9 സമനിലയുമാണ് ആനന്ദ് നേടിയത്.