ചെക്ക് റിപ്പബ്ലിക്കിൽ നടക്കുന്ന ഇന്രർനാഷ്ണൽ അത്‌ലറ്റിക് മീറ്റിൽ സ്വർണ്ണ നേട്ടവുമായി മലയാളി സ്‌പ്രിന്റർ വി.കെ.വിസ്മയ. 400 മീറ്ററിലാണ് വിസ്മയ സ്വർണത്തിലേക്ക് ഓടിയെത്തിയത്. 52.12 സെക്കന്റിൽ ഫിനിഷിങ് ലൈനിലെത്തിയ വിസ്മയ കരിയറിലെ തന്റെ ഏറ്റവും മികച്ച സമയം കൂടിയാണ് കുറിച്ചത്.

ഇതേ ഇനത്തിൽ ഇന്ത്യയുടെ തന്നെ എം.ആർ.പൂവമ്മ വെള്ളിയും സുഭ വെങ്കിടേഷൻ വെങ്കലവും നേടി. 53.47 സെക്കന്റിലാണ് പൂവമ്മ ഫിനിഷ് ചെയ്തതെങ്കിൽ സുഭ 53.67 സെക്കന്റിൽ ഓട്ടം പൂർത്തിയാക്കി.

Also Read: ‘അഭിമാനമായി മേരി കോം’; ഏഷ്യയിലെ ഏറ്റവും മികച്ച കായികതാരം

കഴിഞ്ഞ മാസം ചെക്ക് റിപ്പബ്ലിക്കിൽ തന്നെ കുറിച്ച 52.48 എന്ന തന്റെ കരിയർ ബെസ്റ്റാണ് വിസ്മയ തിരുത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി യൂറോപ്പിൽ പരിശീലനം നടത്തി മത്സരിക്കുകയാണ് 22കാരിയായ വിസ്മയ. ഈ സമയത്തിനുള്ളിൽ വലിയ മാറ്റമാണ് വിസ്മയയുടെ കരിയറിൽ സംഭവിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ഗോൾഡൻ ഗേൾ ഹിമ ദാസിന്റെ സീസൺ ബെസ്റ്റിനേക്കാൾ 0.03 സെക്കന്റ് മാത്രം പിന്നിലാണ് ഹിമ തന്റെ കരിയർ ബെസ്റ്റ് എഴുതി ചേർത്തിരിക്കുന്നത്. 52.09 സെക്കന്റാണ് ഈ സീസണിലെ ഹിമയുടെ മികച്ച സമയം. 400 മീറ്ററിൽ മാത്രമല്ല 200 മീറ്ററിലും ഹിമയുടെ പ്രധാന എതിരാളി വിസ്മയയാണ്. ചെക്ക് റിപ്പബ്ലിക്കിൽ തന്നെ നടന്ന ക്ലാഡ്നോ അത്‌ലറ്റിക് മീറ്റലും പോളണ്ടിൽ തന്നെ നടന്ന കുറ്റ്നോ അത്‌ലറ്റിക് മീറ്റിലും ഹിമ സ്വർണം അണിഞ്ഞപ്പോൾ വെള്ളി വിസ്മയക്ക് ആയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook