Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

ഇതിഹാസങ്ങളുടെ ചെസ് ടൂര്‍ണമെന്റില്‍ ആനന്ദിന് മൂന്നാം തോല്‍വി

ലോക ഒന്നാം നമ്പര്‍ താരം കാള്‍സണ്‍ സ്വിഡ്‌ലറുമായി ഒന്നാം സ്ഥാനം പങ്കുവയ്ക്കുന്നു. മൂന്ന് വിജയങ്ങള്‍ കരസ്ഥമാക്കിയ അവര്‍ക്ക് ഒമ്പത് പോയിന്റുകളുണ്ട്

Vishy Anand vs Vladimir, വിശ്വനാഥന്‍ ആനന്ദ് വ്‌ളാദിമിര്‍ ക്രാംനിക്ക്, Vishwanathan Anand in Legends of Chess, വിശ്വനാഥന്‍ ആനന്ദ് ഇതിഹാസങ്ങളുടെ ചെസ് മത്സരം, Legends of Chess online tournament, ലെജന്‍ഡ്‌സ് ഓഫ് ചെസ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റ്‌,Viswanathan Anand lost to Vladimir, Vladimir Kramnik

ഇതിഹാസങ്ങളുടെ ഓണ്‍ലൈന്‍ ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. റഷ്യയുടെ വ്‌ളാദിമിര്‍ ക്രാംനിക്കിനോടാണ് വിഷി തോറ്റത്. 1,50,00 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ലെജന്റ്‌സ് ഓഫ് ചെസ് ടൂര്‍ണമെന്റിലെ പോയിന്റ് പട്ടികയില്‍ ആനന്ദ് ഏറ്റവും താഴെയാണ്.

മുന്‍ ലോകചാമ്പ്യനായ ആനന്ദ് ആദ്യ രണ്ട് റൗണ്ടുകളില്‍ പീറ്റര്‍ സ്വിഡ്‌ലറോടും മാഗ്നസ് കാള്‍സണോടും പരാജയപ്പെട്ടിരുന്നു.

0.5-2.5 എന്ന പോയിന്റ് നിലയിലാണ് ആനന്ദ് ക്രാംനിക്കിനോട് പരാജയപ്പെട്ടത്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരമായ ആനന്ദ് ആദ്യ ഗെയിമില്‍ വിജയിച്ചുവെങ്കിലും റഷ്യന്‍ എതിരാളി ശക്തമായി തിരിച്ചടിച്ചു. രണ്ടാം ഗെയിമില്‍ തോല്‍ക്കുകയും മൂന്നാമത് സമനിലയില്‍ കലാശിക്കുകയും ചെയ്തു.

ലോക ഒന്നാം നമ്പര്‍ താരം കാള്‍സണ്‍ സ്വിഡ്‌ലറുമായി ഒന്നാം സ്ഥാനം പങ്കുവയ്ക്കുന്നു. മൂന്ന് വിജയങ്ങള്‍ കരസ്ഥമാക്കിയ അവര്‍ക്ക് ഒമ്പത് പോയിന്റുകളുണ്ട്.

അതേസയം, ലോക മൂന്നാം നമ്പര്‍ താരമായ ദിങ് ലിറെന്‍ ഉക്രെയ്ന്‍ താരമായ വാസില്‍ ഇവാന്‍ചുക്കിനോട് തോറ്റു. ആനന്ദും ലിറെനുമാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. രണ്ടു പേര്‍ക്കും വിജയമൊന്നുമില്ല.

Read Also: അശ്വിന്‍ ആ റിസ്‌ക് എടുത്തിരുന്നുവെങ്കില്‍ 2011-ലെ ടൈ ടെസ്റ്റിന്റെ തലവര മാറുമായിരുന്നു

നാലാം റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സിന്റെ അനിഷ് ഗിരിയുമായി ആനന്ദ് ഏറ്റുമുട്ടും.

മാഗ്നസ് കാള്‍സണ്‍ ടൂറിന്റെ ഭാഗമായിരുന്ന ചെസ്സബിള്‍ മാസ്റ്റേഴ്‌സിലെ സെമി ഫൈനലിസ്റ്റുകളായ കാള്‍സണ്‍, ലിറെന്‍, നെപോംനിയച്റ്റ്ചി, ഗിരി എന്നിവരും 40 വയസ്സിനും 52 വയസ്സിനും ഇടയിലെ ആറ് ഇതിഹാസ താരങ്ങളുമാണ് ഈ ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ഈ ടൂര്‍ണമെന്റും മാഗ്നസ് കാള്‍സണ്‍ ടൂര്‍ണമെന്റിന്റെ ഭാഗമാണ്. ഇതിലെ വിജയി ഓഗസ്റ്റ് ഒമ്പത് മുതല്‍ 20 വരെ നടക്കുന്ന മൂന്ന് ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ഗ്രാന്‍ഡ് ഫൈനലിലേക്ക് യോഗ്യത നേടും.

Read in English: Vishy Anand crashes to third straight defeat in Legends of Chess tourney

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Vishwanathan anand crashes to third straight defeat in legends of chess tourney

Next Story
‘ഐഎം വിജയന് ഹിന്ദി ഭാഷ ബുദ്ധിമുട്ടായിരുന്നു, ഫുട്ബോൾ ഭാഷയിലെ മികവുകൊണ്ട് അത് മറികടന്നു’im vijayan, bhaichung bhutia, indian football, india football team, ഐഎം വിജയൻ, ഫുട്ബോൾ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com