യുവേഫാ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം വിർജിൽ വാൻഡൈക്കിന്. ബാഴ്സലോണയുടെ ലയണൽ മെസിയെയും യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടന്നാണ് ലിവർപൂളിന്റെ ഡച്ച് താരം മികച്ച യൂറോപ്യൻ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടത്. പുരസ്കാരം നേടുന്ന ചരിത്രത്തിലെ ആദ്യ പ്രതിരോധ താരമായും വാൻഡൈക്ക് മാറി. ലിവർപൂളിന്റെ ഡച്ച് കോട്ടയാണ് വാൻഡൈക്ക്. ഇംഗ്ലണ്ടിന്റെ ലൂസി ബ്രൗൺ മികച്ച വനിത താരമായും തിരഞ്ഞെടുക്കപ്പെട്ടു.
2018/19 UEFA Men's Player of the Year
#UEFAawards | #UCLdraw pic.twitter.com/B6PurZkmK7
— #UCLdraw (@ChampionsLeague) August 29, 2019
മെസിയെയും റൊണാൾഡോയെയും കാണികൾക്കിടയിൽ ഇരുത്തിക്കൊണ്ടായിരുന്നു വാൻഡൈക്ക് പുരസ്കാരം ഏറ്റുവാങ്ങിയത്. അതേസമയം മികച്ച ഫോർവേഡായി ലയണൽ മെസി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഡിഫൻഡർ, ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ വാൻഡൈക്കിന് തന്നെ സമ്മാനിച്ചപ്പോൾ മികച്ച മധ്യനിര താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഫ്രെങ്കി ഡി ജോംഗാണ്. മികച്ച ഗോളിയായി അലിസൺ ബെക്കറും തിരഞ്ഞെടുക്കപ്പെട്ടു.
2018/19 #UCL Forward of the Season
#UEFAawards | #UCLdraw pic.twitter.com/OspQ4gXQwR
— #UCLdraw (@ChampionsLeague) August 29, 2019
അതേസമയം, യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി. മൊണോക്കോയില്‍ വച്ചുനടന്ന ചടങ്ങില്‍ 32 ടീമുകളെ നാലു പോട്ടുകളാക്കി തിരിച്ചായിരുന്നു നറുക്കെടുപ്പ്. സെപ്റ്റംബര്‍ 17-നാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ആരംഭിക്കുന്നത്. 2020 മേയ് 30-ന് ഇസ്താംബൂളില്‍ വച്ചാണ് ഫൈനല്‍.
ഗ്രൂപ്പ് എ: പി.എസ്.ജി, റയല്‍ മാഡ്രിഡ്, ക്ലബ്ബ് ബ്രൂഗ്ഗ്, ഗലാറ്റസറെ
ഗ്രൂപ്പ് ബി: ബയേണ്‍ മ്യൂണിക്ക്, ടോട്ടനം, ഒളിമ്പ്യാക്കോസ്, റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ്
ഗ്രൂപ്പ് സി: മാഞ്ചെസ്റ്റര്‍ സിറ്റി, ഷക്തര്‍ ഡോനെസ്ക്, ഡിനാമോ സാഗ്രെബ്, അറ്റലാന്റ
ഗ്രൂപ്പ് ഡി: യുവെന്റസ്, അത്ലറ്റിക്കോ മാഡ്രിഡ്, ബയേര്‍ ലെവര്ക്കൂസന്, ലോക്കോമോട്ടിവ് മോസ്കോ
ഗ്രൂപ്പ് ഇ: ലിവര്‍പൂള്‍, നാപ്പോളി, ആര്.ബി സാല്‍സ്ബര്‍ഗ്, ഗെന്‍ക്
ഗ്രൂപ്പ് എഫ്: ബാഴ്സലോണ, ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ട്, ഇന്റര്‍ മിലാന്, സ്ലാവിയ പ്രാഹ്
ഗ്രൂപ്പ് ജി: സെനിത്, ബെനഫിക്ക, ഒളിമ്പിക് ലിയോണ്‍, ആര്.ബി ലെയ്പ്സിഗ്
ഗ്രൂപ്പ് എച്ച്: ചെല്‍സി, അയാക്സ്, വലന്‍സിയ, എഫ്.സി ലില്ലെ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook