സൂപ്പർസ്റ്റാർ രജനീകാന്തിന്റെ 67-ാം പിറന്നാളായിരുന്നു ഇന്നലെ. സിനിമാ ലോകത്തുനിന്നും കായികലോകത്തുനിന്നും രാഷ്ട്രീയ രംഗത്തുനിന്നും നിരവധിപേരാണ് രജനിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ബിഗ് ബി അമിതാഭ് ബച്ചൻ, കമൽഹാസൻ, മോഹൻലാൽ സച്ചിൻ തെൻഡുക്കർ, വിരേന്ദർ സെവാഗ് തുടങ്ങി നിരവധി പേരാണ് ട്വിറ്ററിലൂടെ സൂപ്പർസ്റ്റാറിന് ആശംസ നേർന്നത്. തമിഴിലാണ് സെവാഗ് രജനിക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

”തലൈവർക്ക് പിറന്നാൾ ആശംസകൾ. ഇപ്പോഴും എപ്പോഴും സൂപ്പർസ്റ്റാർ നിങ്ങൾ തന്നെ. ഇതുപോലെ എപ്പോഴും എല്ലാവർക്കും സ്നേഹം നൽകുക” ഇതായിരുന്നു സെവാഗിന്റെ ട്വീറ്റ്. സെവാഗിന്റെ പിറന്നാൾ ആശംസകൾക്ക് രജനി നന്ദി പറയുകയും ചെയ്തു.

പിറന്നാൾദിനത്തിൽ രജനിയുടെ പുതിയ ചിത്രമായ കാലായുടെ സെക്കന്റ് ലുക്ക് ധനുഷ് പുറത്തുവിട്ടിരുന്നു. കബാലിയ്‌ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാലാ. വണ്ടർ ബാർ ഫിലിംസിന്റ ബാനറിൽ ധനുഷാണ് ചിത്രം നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ