സെഞ്ചൂറിയൻ: മൂന്നു സിക്സ്, 4 ഫോർ, 28 ബോളിൽനിന്നായി 52 റൺസ്. ടി ട്വന്റി കരിയറിലെ എം.എസ്.ധോണിയുടെ സമീപകാലത്തെ മികച്ച ഇന്നിങ്സ് എന്നു തന്നെ സെഞ്ചൂറിയൻ മൽസരത്തെ പറയാം. ധോണിയും മനീഷ് പാണ്ഡ്യയും ഒന്നിച്ച കൂട്ടുകെട്ടാണ് ഇന്ത്യയെ 188 എന്ന സ്കോർ നിലയിലേക്ക് എത്തിച്ചത്.
രോഹിത് ശർമ്മ, ശിഖർ ധവാൻ, വിരാട് കോഹ്ലി, സുരേഷ് റെയ്ന എന്നീ നാലു കളിക്കാരും ഇന്ത്യയ്ക്ക് നഷ്ടമായപ്പോഴാണ് ധോണിയും പാണ്ഡ്യയും കളി ഏറ്റെടുക്കുന്നത്. 90/4 എന്ന നിലയിലായിരുന്ന ഇന്ത്യയെ ഇരുവരും ചേർന്ന് പിടിച്ചുയർത്തി. 48 ബോളിൽനിന്നായി 79 റൺസാണ് മനീഷ് പാണ്ഡ്യ നേടിയത്. പാണ്ഡ്യയ്ക്കൊപ്പം ധോണിയും വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്.
ധോണി അർധ സെഞ്ചുറി നേടിയപ്പോൾ തന്റെ ഫോമിനെ ചോദ്യം ചെയ്തവർക്കുളള മറുപടി കൂടിയായി അത് മാറി. ധോണിയുടെ പ്രകടനത്തെ പ്രശംസിച്ച് മുൻ താരം വീരേന്ദർ സെവാഗിന്റെ ട്വീറ്റും ചെയ്തു. നിമിഷങ്ങൾ കൊണ്ടാണ് സെവാഗിന്റെ ട്വീറ്റ് വൈറലായത്. 3,500 ഓളം റീട്വീറ്റുകളും 28,000 ലധികം ലൈക്കുകളുമാണ് ട്വീറ്റിന് ലഭിച്ചത്.
Last 4 overs 55 . Hathyar chalana nahi bhoolein, Special hits from a special player , Mahendra Singh Dhoni. Great effort from Pandey as well. Best wishes to the bowlers to defend 188
— Virender Sehwag (@virendersehwag) February 21, 2018
മുഹമ്മദ് കൈഫും ധോണിയുടെ പ്രകടനത്തെ പുകഴ്ത്തി ട്വീറ്റ് ചെയ്തിരുന്നു.
Waah ! Dhoni , kya maara. Great innings from Manish Pandey and MS Dhoni and 188 is a very competitive score #SAvIND
— Mohammad Kaif (@MohammadKaif) February 21, 2018
മനീഷ് പാണ്ഡ്യയും ധോണിയും ചേർന്നുളള കൂട്ടുകെട്ട് ഇന്ത്യൻ സ്കോർനില 188 ൽ എത്തിച്ചെങ്കിലും 18.4 ഓവറിൽ ദക്ഷിണാഫ്രിക്ക ഇത് മറികടന്നു. ഹെന്റിച്ച് ക്ലാസന്റെയും ക്യാപ്റ്റന് ജെ.പി.ഡുമിനിയുടെയും മികച്ച ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്.