ഏത് വിഷയത്തിലും നര്‍മ്മം കലര്‍ത്തിയ മറുപടികളിലൂടെയും ട്വീറ്റിലൂടെയും ശ്രദ്ധ നേടുന്നയാളാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സേവാഗ്. ആശിഷ് നെഹ്റയുമായി ബന്ധപ്പെട്ട സേവാഗിന്റെ പുതിയ ട്വീറ്റാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്.
കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ രാഷ്ട്രീയ നിരീക്ഷകന്‍ സെയിദ് ഹമീദ് ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ പേരിന് പകരം ആശിഷ് നെഹ്റയുടെ പേര് ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് സേവാഗിന്റെ ട്വീറ്റ്.
“എങ്ങനെയാണ് ഒരു വിജയം കൂടുതല്‍ മധുരമുണ്ടാകുന്നത്. പാക്കിസ്ഥാന്‍ അത്ലീറ്റ് അര്‍ഷാദ് നദീം ഇന്ത്യന്‍ ജാവലിന്‍ ത്രോ ഹീറോയായ ആശിഷ് നെഹ്റയെ പരാജയപ്പെടുത്തിയതാണ്. അവസാനം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ആശിഷ് അര്‍ഷാദിനെ കീഴടക്കിയിരുന്നു. എന്തൊരു മികച്ച് തിരിച്ചു വരവ്,” സെയിദ് കുറിച്ചു.
സെയിദിന്റെ ട്വീറ്റ് വന്നതിന് തൊട്ടുപിന്നാലെ തന്നെ സേവാഗിന്റെ ഉള്ളിലെ നര്‍മ്മബോധം ഉണര്‍ന്നു.
“ചിച്ച, ആശിഷ് നെഹ്റ ഇപ്പോള്‍ യുകെ പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ്,” സേവാഗ് എഴുതി.
അര്‍ഷാദിന്റെ സ്വര്‍ണ മെഡല്‍ നേട്ടം ആഗോള തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ താരം 90 മീറ്റര്‍ ദൂരം താണ്ടാനും അര്‍ഷാദിനും കഴിഞ്ഞു. 90 മീറ്ററിന് മുകളില്‍ ജാവലിന്‍ എറിയുന്ന ആദ്യത്തെ ഏഷ്യന്‍ താരമെന്ന റെക്കോര്‍ഡും അര്‍ഷാദ് സ്വന്തമാക്കി.
അര്‍ഷാദിന്റെ നേട്ടത്തിന് പിന്നാലെ നീരജ് ചോപ്രയും അഭിനന്ദിച്ചിരുന്നു.