മുംബൈ : ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനാകാൻ അപേക്ഷ സമർച്ചവരുടെ വിവരങ്ങൾ ബിസിസിഐ പുറത്ത് വിട്ടു. 5 പേരാണ് അപേക്ഷകൾ നൽകിയിരിക്കുന്നത്. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗാണ് അപേക്ഷ നൽകിയവരിൽ പ്രമുഖൻ. ടോം മൂഡി, റിച്ചാർഡ് പൈബസ്,ലാൽചന്ദ് രജ്പുത്ത്,ഡോഡ ഗനേഷ് എന്നിവരാണ് അപേക്ഷ നൽകിയിരിക്കുന്നത്.

ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകകനാകാൻ മെയ് 31 വരെയായിരുന്നു അപേക്ഷ സമർപ്പിച്ചിരുന്നത്. അനിൽ കുംബ്ലയും വിരാട് കോഹ്‌ലിയുമായിട്ടുള്ള ശീതസമരങ്ങൾ സജീവമായ സാഹചര്യത്തിലാണ് പുതിയ പരിശീലകനെ നിയമിക്കാൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ