റിഷഭ് പന്ത് വൈറ്റ് ബോൾ ക്രിക്കറ്റ് മാത്രം കളിച്ചിരുന്നെങ്കിൽ ആരുംതന്നെ ഇത്രയധികം ഓർക്കില്ലായിരുന്നെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. വിരാട് കോഹ്ലി ടെസ്റ്റുകൾ കളിക്കുന്നതിന് പ്രാധാന്യം നൽകുന്നത് റെക്കോർഡ് ബുക്കിൽ പേര് വരും എന്ന് അറിയുന്നത് കൊണ്ട് കൂടിയാണെന്നും സെവാഗ് പറഞ്ഞു.
“അവൻ 100-ലധികം ടെസ്റ്റുകൾ കളിക്കക്കുകയാണെങ്കിൽ, അവന്റെ പേര് ചരിത്ര പുസ്തകങ്ങളിൽ എന്നെന്നേക്കുമായി എഴുതപ്പെടും. 11 ഇന്ത്യൻ താരങ്ങൾ മാത്രമേ ഈ നേട്ടം ഇതുവരെ കൈവരിച്ചിട്ടുള്ളൂ, എല്ലാവർക്കും ആ 11 പേരുകൾ ഓർക്കാൻ കഴിയും,” സ്പോർട്സ് 18 ലെ ഹോം ഓഫ് ഹീറോസിന്റെ എപ്പിസോഡിൽ സേവാഗ് പറഞ്ഞു.
ചെറിയ ഫോർമാറ്റുകൾ ലാഭകരവും കൂടുതൽ സംതൃപ്തി നൽകുന്നതും ആണെങ്കിലും, ഈ ഐപിഎല്ലിലെ 99 ശതമാനം കളിക്കാരും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നവരാണെന്നും സെവാഗ് പറഞ്ഞു.
“എന്തുകൊണ്ടാണ് വിരാട് കോഹ്‌ലി ടെസ്റ്റ് കളിക്കാൻ ഇത്രയധികം പ്രാധാന്യം നൽകുന്നത്? 100-150 അല്ലെങ്കിൽ 200 ടെസ്റ്റുകൾ കളിച്ചാൽ താൻ റെക്കോർഡ് ബുക്കുകളിൽ അനശ്വരനാകുമെന്ന് അദ്ദേഹത്തിന് അറിയാം, ”സെവാഗ് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിനോടുള്ള വീരേന്ദർ സെവാഗിന്റെ ആദരവ് ആശ്ചര്യകരമല്ല, കാരണം അതിനുമാത്രം റെക്കോർഡുകൾ ഇന്ത്യക്കായി ടെസ്റ്റിൽ നേടാൻ സെവാഗിന് കഴിഞ്ഞിട്ടുണ്ട്. ഒരു ദശാബ്ദത്തിലേറെ നീണ്ട അന്താരാഷ്ട്ര കരിയറിൽ, ടെസ്റ്റിൽ സെവാഗ് 49.34 ശരാശരിയിൽ 82.23 ന്റെ അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിൽ 8586 റൺസും ഏകദിനത്തിൽ 35.05 ന് 104.33 സ്‌ട്രൈക്ക് റേറ്റുമായി 8273 റൺസും നേടിയിട്ടുണ്ട്.
“എന്റെ അഭിപ്രായത്തിൽ, ടെസ്റ്റ് ക്രിക്കറ്റാണ് ആത്യന്തികമായി ക്രിക്കറ്റ്,” മുൻ ഇന്ത്യൻ താരം പറയുന്നു.
ടെസ്റ്റിലും ഏകദിനത്തിലും ഒരു ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ ഫോറുകൾ നേടിയ ബാറ്റ്‌സ്‌മാൻമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സെവാഗ്ആ ദ്യ പന്തിൽ തന്നെ ബൗണ്ടറികൾ നേടുന്നതിലുള്ള തന്റെ ആവേശത്തെക്കുറിച്ച് സെവാഗ് സംസാരിച്ചു, “ആദ്യ പന്ത് തന്നെ ബൗണ്ടറിനേടാൻ ഞാൻ പദ്ധതിയിട്ടിരുന്നതായി സച്ചിൻ ഉൾപ്പെടെ പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ആദ്യ പന്ത് ഒരു വാർമപ്പ് പന്തോ ലൂസ് ബോളോ ആയിരിക്കുമെന്ന് കരുതി അടിക്കുന്നതാണ്”
Also Read: കലാശപ്പോരാട്ടത്തിലേക്ക് ഒരു പടി മാത്രം; സഞ്ജുവിന്റെ രാജസ്ഥാന്‍ ഇന്ന് ബാംഗ്ലൂരിനെതിരെ