Latest News

ഗാംഗുലിയുടെ പരിഷ്കരിച്ച പതിപ്പാണ് കോഹ്‌ലി: വിരേന്ദര്‍ സെവാഗ്

പരമ്പര വിജയങ്ങളുടെ അടിസ്ഥാനത്തില്‍ കോഹ്‌ലി തന്നെയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന നായകന്‍

ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ പരിഷ്കരിച്ച പതിപ്പാണ് വിരാട് കോഹ്‌ലിയെന്ന് മുന്‍ താരം വിരേന്ദര്‍ സെവാഗ്. കോഹ്‌ലിയുടെ ആക്രമണോത്സുകത ഗാംഗുലിയുടെ സ്വഭാവത്തോട് അടുത്ത് കിടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘കോഹ്‌ലിയുടെ ആക്രമണോത്സുകത ഗാംഗുലിയോടതിന് സമാനമാണ്. ഗാംഗുലിയുടെ നേതൃത്വത്തില്‍ വിദേശരാജ്യങ്ങളില്‍ മികച്ച പ്രകടനങ്ങളും വിജയങ്ങളും നമ്മള്‍ കണ്ടതാണ്. അത്തരത്തിലുളള പ്രകടനമാണ് കോഹ്‌ലിയുടെ കീഴിലും കാണുന്നത്’, സെവാഗ് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ രണ്ട് സെഞ്ചുറികളും ഒരു ഫിഫ്റ്റിയും അടിച്ച കോഹ്‌ലി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ‘പരമ്പര വിജയങ്ങളുടെ അടിസ്ഥാനത്തില്‍ കോഹ്‌ലി തന്നെയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന നായകന്‍. കഴിഞ്ഞ എട്ട് പരമ്പരകള്‍ കണക്കിലെടുത്താല്‍ നമുക്ക് മനസ്സിലാകും അദ്ദേഹമാണ് നമ്മള്‍ കണ്ടതില്‍ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന്. മുമ്പത്തെ നായകന്മാരെ അപേക്ഷിച്ച് തന്റെ കഴിവ് തെളിയിക്കാന്‍ കോഹ്‌ലിക്ക് ഇനിയും സമയം വേണം’, സെവാഗ് പറഞ്ഞു.

‘നായകന്‍ ആയതിന്റെ ആത്മവിശ്വാസവും കോഹ്‌ലിക്ക് നന്നായിട്ടുണ്ട്. മറ്റുളളവരെ അപേക്ഷിച്ച് വളരെയധികം പക്വതയോടെ പെരുമാറി അദ്ദേഹം വ്യക്തിഗത പ്രകടനം മികവുറ്റതാക്കുന്നുണ്ട്. നായകനാണെന്ന സമ്മര്‍ദ്ദം അദ്ദേഹത്തിനില്ല. അതേസമയം ഉത്തരവാദിത്വത്തോടെ മൽസരത്തില്‍ മികവ് പുലര്‍ത്തുന്നു. ക്യാംപില്‍ ഫിറ്റ്നസിന്റെ പ്രാധാന്യവും ട്രെന്‍ഡാക്കി മാറ്റിയത് കോഹ്‌ലിയാണ്’, സെവാഗ് കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ അഞ്ച് മൽസരങ്ങളില്‍ നിന്നായി 429 റണ്‍സ് കോഹ്‌ലി നേടിയിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virender sehwag says virat kohli an upgraded version of sourav ganguly

Next Story
‘എന്നെ ഒഴിവാക്കിയത് മികച്ച പ്രകടനം നടത്തുമ്പോള്‍’; വേദനിപ്പിച്ചുവെന്ന് സുരേഷ് റെയ്ന
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express