/indian-express-malayalam/media/media_files/uploads/2017/06/ashwin.jpg)
വിരേന്ദർ സെവാഗിനു മുന്നിൽ താൻ ഭീരുവായി പോയിട്ടുണ്ടെന്ന് രവിചന്ദർ അശ്വിൻ. 'വാട്ട് ദ ഡക്ക്-2' എന്ന ടെലിവിഷന്‍ പരിപാടിയിലാണ് സെവാഗുമൊത്തുളള പരിശീലനത്തിനിടയിൽ തന്റെ ആത്മവീര്യം നഷ്ടപ്പെടാനിടയായ സംഭവത്തെക്കുറിച്ച് അശ്വിൻ വെളിപ്പെടുത്തിയത്.
''ധാംബുളളയിൽ നെറ്റ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കെയാണ് സംഭവം. ഞാനറിഞ്ഞ ആദ്യ പന്ത് ഔട്ട്സൈഡ് ഓഫ് സ്റ്റംപായിരുന്നു. സെവാഗ് അത് നേരിട്ടു. അടുത്ത ബോൾ ഓഫ് സ്റ്റംപായിരുന്നു. അതും സെവാഗ് അടിച്ചു. അടുത്ത ബോൾ മിഡിൽ സ്റ്റംപായിരുന്നു. അതും സെവാഗ് അടിച്ചു തെറിപ്പിച്ചു. അടുത്ത ബോൾ ലെഗ് സ്റ്റംപിലേക്കെറിഞ്ഞു. പിന്നെയും സെവാഗ് അടിച്ചു. എന്താണിതൊന്ന് ഞാനൊന്നു ചിന്തിച്ചു. അടുത്ത ബോൾ ഫുള്‍ ലെംഗ്തില്‍ എറിഞ്ഞു. സെവാഗ് അത് സിക്സറാക്കി. ഇതോടെ എന്റെ ധൈര്യമെല്ലാം നഷ്ടപ്പെട്ടു'.
''നല്ല ബോളറല്ല ഞാനെന്നു സ്വയം പറഞ്ഞു. നെറ്റ്സിൽ സച്ചിനു ബോളെറിയുമ്പോൾ പോലും എനിക്കിത്രയും പ്രയത്നം വേണ്ടിവന്നിട്ടില്ല. രണ്ടു മൂന്നു ദിവസം ഇങ്ങനെ തന്നെ പോയി. ഒരു ദിവസം സെവാഗിന്റെ അടുത്തുപോയി ഞാൻ ചോദിച്ചു- എങ്ങനെയാണ് ഞാൻ ബോളിങ് മെച്ചപ്പെടുത്തിയെടുക്കുക. സച്ചിനോട് ഞാൻ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞുതന്നുവെന്നും ധോണിയോട് ചോദിച്ചപ്പോഴും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ തോന്നിയ കാര്യങ്ങൾ പറഞ്ഞുതന്നുവെന്നും ഞാൻ പറഞ്ഞു''.
''ഇതുകേട്ട വിരു പറഞ്ഞു- നിങ്ങൾക്കറിയാമോ, ഓഫ് സ്പിന്നേഴ്സിനെ ഞാൻ ബോളർമാരായി കണക്കാക്കാറില്ല. അവരൊരിക്കലും എനിക്ക് പ്രശ്നമായി തോന്നിയിട്ടില്ല. അവരുടെ പന്തുകൾ അനായാസം എനിക്ക് അടിക്കാനാകും''. അടുത്ത ദിവസം നെറ്റ്സിൽ മറ്റു ചില രീതിയിൽ ഞാൻ ബോളിങ് ചെയ്തു. പക്ഷേ അപ്പോഴും സെവാഗ് എന്റെ പന്തുകൾ അടിച്ചു പറത്തി. പിന്നീട് പതുക്ക പതുക്കെ സെവാഗിന്റെ ബാറ്റിങ് രീതി മനസ്സിലാക്കി ബോളുകൾ എറിഞ്ഞുവെന്നും അതൊടുവിൽ ഫലം കണ്ടുവെന്നും അശ്വിൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.