ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ വിരേന്ദർ സെവാഗ് ബിസിസിഐ മുൻപാകെ സമർപ്പിച്ചത് രണ്ട് വരിയുളള അപേക്ഷയെന്ന് റിപ്പോർട്ട്.ഇന്ത്യൻ പ്രീമിയർ ലീഗിൽ കിംങ്ങ്സ് ഇലവൻ പഞ്ചാബിന്റെ മെന്ററാണെന്നും ഇന്ത്യൻ ടീമിലെ എല്ലാ കളിക്കാർക്കുമൊപ്പം കളിച്ച് പരിചയമുണ്ടന്നുമാണ് സെവാഗ് അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്.

“സെവാഗ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ രണ്ട് വരിയുളള അപേക്ഷയാണ് നൽകിയിരിക്കുന്നത്. അപേക്ഷയോടൊപ്പം ബയോഡാറ്റ പോലും ഉണ്ടായിരുന്നില്ല. വിശദമായ ബയോഡേറ്റ അയക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടുണ്ട്. എന്തായാലും ഇത് ആദ്യമായാണല്ലോ അദ്ദേഹം പരിശീലകനാകാനുളള അഭിമുഖത്തിന് ഹാജരാകാൻ തയ്യാറാവുന്നത് ” ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

സെവാഗിനും അനിൽ കുംബ്ളൈയ്‌ക്കും പുറമെ ടോം മൂഡി, റിച്ചാർഡ് പൈബസ്, ദോഡ ഗണേഷ്, ലാൽചന്ദ് രജ്പൂത്ത് എന്നിവരും കോച്ചാവാനുളള അപേക്ഷ ബിസിസിഐയ്‌ക്ക് സമർപ്പിച്ചിട്ടുണ്ട്. സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ബിസിസിഐയുടെ ക്രിക്കറ്റ് അഡ്‌വൈസറി കമ്മറ്റിയാണ് ലണ്ടനിൽ വെച്ച് ഇന്ത്യൻ ടീമിന്റെ കോച്ചാവാൻ അപേക്ഷ സമർപ്പിച്ചവരുടെ അഭിമുഖം നടത്തുക. സ്‌കൈപ്പ് വഴിയായിരിക്കും സെവാഗിന്റെ അഭിമുഖം. നിലവിലെ ഇന്ത്യൻ പരിശീലകനായ കുംബ്ലെയും അഭിമുഖത്തിലൂടെ കടന്നുപോവണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook