ഷാർജ: വീരേന്ദർ സെവാഗിന്റെ ആരാധകർക്കായി ഇതാ ഒരു സന്തോഷ വാർത്തി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദ്ര സെവാഗ് വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് മടങ്ങി വരുന്നു. യുഎഇയില്‍ ആരംഭിക്കുന്ന ടെന്‍ ക്രിക്കറ്റ് ലീഗിലാണ് സെവാഗ് വീണ്ടും ബാറ്റേന്താൻ പോകുന്നത്.

2015ലാണ് സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിരവധി നേട്ടങ്ങള്‍ക്ക് ഉടമയാണ് ഈ ഡല്‍ഹി താരം. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ആരാധകരുടെ മനംകവർന്ന വീരുവിന്റെ മടങ്ങിവരവ് വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നു.

സെവാഗിനെ കൂടാതെ ക്രിസ് ഗെയ്ല്‍, ഷാഹിദ് അഫ്രീദി, കുമാര സംഗക്കാര തുടങ്ങിയ വമ്പന്‍മാരും ലീഗിലുണ്ട്.ടീം പഞ്ചാബീസ്, ടീം പഷ്തൂണ്‍സ്, ടീം മറാത്ത, ടീം ലങ്കന്‍സ്. ടീം ബംഗ്ലാ, ടീം സിദ്ധീസ്, ടീം കേരലൈറ്റ്‌സ് തുടങ്ങിയ ടീമുകളാണ് പങ്കെടുക്കുന്നത്. ഇതില്‍ ടീം പാഷ്തൂണ്‍സിനെ ഷാഹിദ് അഫ്രീദി നയിക്കും . മറ്റുള്ള താരങ്ങള്‍ക്കായുള്ള ലേലം ഉടന്‍ നടക്കും.10 ഓവര്‍ മാത്രമമുള്ള മത്സര പരമ്പരയാണിത്. ക്രിക്കറ്റിന്റെ ഏറ്റവും പുതിയ രീതിയായിട്ടാണ് ടി10 ക്രിക്കറ്റ് പരമ്പര പരിചയപ്പെടുത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ