Latest News

‘കോഹ്‌ലിയുടെ ശക്തി തന്നെയാണ് ബലഹീനതയും’; ബാറ്റിങ് പരിശീലകൻ പറയുന്നു

കഴിഞ്ഞ രണ്ട് വർഷത്തോളമായി കോഹ്‌ലിക്ക് ഒരു ടെസ്റ്റ് സെഞ്ചുറി പോലും നേടാൻ കഴിഞ്ഞിട്ടില്ല

ഷോട്ടുകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കോഹ്ലി കുറച്ചുകൂടെ വിവേകം കാണിക്കേണ്ടതുണ്ടെന്ന് ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ. വീണ്ടും ഓഫ് സ്റ്റമ്പിന് പുറത്തു വന്ന് പന്ത് കളിക്കാൻ ശ്രമിച്ച് വിരാട് കോഹ്‌ലി പുറത്തായതിനു പിന്നാലെയാണ് പരിശീലകന്റെ പ്രതികരണം. വിദേശത്ത് തുടർച്ചയായ പത്താം ടെസ്റ്റ് ഇന്നിങ്‌സിലാണ് നല്ല സ്കോർ കണ്ടെത്താനാകാതെ കോഹ്ലി പുറത്താകുന്നത്.

ആദ്യ ഇന്നിങ്സിൽ ലുങ്കി ഇൻഗിഡിയാണ് ഓഫ് സ്റ്റമ്പിനു പുറത്ത് കളിക്കാൻ പ്രേരിപ്പിച്ച് കോഹ്‌ലിയെ പുറത്താക്കിയതെങ്കിൽ, ഇത്തവണ അത് പേസർ മാർക്കോ ജാൻസനായിരുന്നു. രണ്ട് അവസരങ്ങളിലും, കോഹ്‌ലി പന്ത് തന്റെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചിരുന്നു.

കഴിഞ്ഞ രണ്ട് വർഷത്തോളമായി കോഹ്‌ലിക്ക് ഒരു ടെസ്റ്റ് സെഞ്ചുറി പോലും നേടാൻ കഴിഞ്ഞിട്ടില്ല. കോവിഡ് കാരണം 2020ൽ മത്സരങ്ങൾ കുറവായിരുന്നു എന്നാൽ 2021ൽ കോഹ്ലി ഇതുവരെ 11 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

അതേസമയം, കവർ ഡ്രൈവ് അദ്ദേഹത്തിന്റെ സിഗ്നേച്ചർ ഷോട്ടാണെന്ന് പറഞ്ഞ റാത്തോർ കോഹ്ലി അത് തുടരണമെന്ന് പറഞ്ഞു. “ഇത് അദ്ദേഹത്തിന് ധാരാളം റൺസ് നൽകുന്ന ഷോട്ടാണ്, ഇതാണ് അദ്ദേഹത്തിന്റെ സ്കോറിങ് ഷോട്ട്. അതിനാൽ, അയാൾക്ക് ആ ഷോട്ട് കളിക്കേണ്ടതുണ്ട്, നമ്മുടെ ശക്തി പലപ്പോഴും നിങ്ങളുടെ ബലഹീനതയായും മാറുമെന്ന് ഞാൻ കരുതുന്നു. ആ ഷോട്ട് എപ്പോൾ കളിക്കണം, കളിക്കാൻ കഴിയുന്ന പന്തായിരുന്നോ, ആ ഷോട്ട് കളിക്കാൻ പറ്റിയ സമയമായിരുന്നോ, തുടങ്ങിയവയാണ് എപ്പോഴുമുള്ള ചർച്ചകൾ. നമ്മുടെ ഗെയിംപ്ലാനുകൾ കുറച്ചുകൂടി ശക്തമാക്കാൻ കഴിയുമെങ്കിൽ, അത് മികച്ചതായിരിക്കും,” റാത്തൂർ ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞു.

Also Read: IND vs SA First Test, Day 4: വിജയപ്രതീക്ഷയില്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടം

2003-2004 കാലഘട്ടത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയിൽ 241 റൺസ് നേടിയപ്പോൾ സച്ചിൻ ടെൻഡുൽക്കർ കവർ ഡ്രൈവ് പൂർണ്ണമായും ഒഴിവാക്കിയിരുന്നു. പന്തുകൾ ക്യാച്ച്-ബാക്ക്, സ്ലിപ്പ് കോർഡൺ എന്നിവിടങ്ങളിലേക്ക് അടിക്കുന്നതിനു പകരം മിഡ്-ഓഫിലേക്കാണ് കളിച്ചിരുന്നത്. എന്നാൽ ജാഗ്രതയോടെ കോഹ്ലി കവർ ഡ്രൈവ് കളിക്കുന്നത് തുടരണമെന്ന് റാത്തോർ പറഞ്ഞു. “അദ്ദേഹം നന്നായി കളിക്കുന്ന ഷോട്ടാണണത്. ആ ഷോട്ടിലാണ് അദ്ദേഹം ഒരുപാട് റൺസ് നേടിയത്. അതുകൊണ്ട് ആ ഷോട്ട് കളിക്കുന്നത് തുടരണം. എന്നാൽ ചില സമയങ്ങളിൽ നല്ല പന്തുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virats cover drive his strength is also his weakness

The moderation of comments is automated and not cleared manually by malayalam.indianexpress.com