കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ നായകനായി വലിയ നേട്ടങ്ങള്‍ കൊയ്ത വിരാട് കോഹ്ലി ബാറ്റര്‍ എന്ന നിലയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. സെഞ്ചുറി നേടാനാകുന്നില്ല എന്നതാണ് വിമര്‍ശകരുടെ പ്രധാന ആയുധം. നായകസ്ഥാനത്തിന്റെ സമ്മര്‍ദ്ദമാണ് കോഹ്ലിയുെ പ്രകടനത്തിന് മങ്ങലേല്‍പ്പിച്ചതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിലാണ് വിരാട് തിരിച്ചടി നേരിട്ടത്. നിരവധി തവണ പൂജ്യത്തില്‍ പുറത്തായി. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ശരാശരി 30 റണ്‍സില്‍ താഴെയാണ്. ഏകദിനത്തില്‍ കളിച്ച 16 എണ്ണത്തില്‍ പത്തിലും അര്‍ധ സെഞ്ചുറി കുറിച്ച്. പക്ഷെ ഒന്ന് പോലും മൂന്നക്കത്തിലേക്കെത്തിക്കാന് കോഹ്ലിക്ക് സാധിച്ചിട്ടില്ല. കോഹ്ലിയുടെ പ്രകടനത്തെ വിലയിരുത്തുകയാണ് ഓസീസ് ഇതിഹാസം ഷെയിന്‍ വോണ്‍.
“മൂന്ന് ഫോര്‍മാറ്റിലും പുറമെ ഐപിഎല്ലലും ക്യാപ്റ്റനാകുക എന്നത് എളുപ്പമുള്ളതല്ല. എല്ലാവരും അദ്ദേഹത്തിന്റെ പ്രതികരണത്തിനായി ഉറ്റുനോക്കുകയാണ്. ഞാന്‍ അദ്ദേഹത്തിന്റെ ബാറ്റിങ് കാണാനാണ് ആഗ്രഹിക്കുന്നത്. മറ്റൊരാള്‍ നായകസ്ഥാനത്ത് എത്തുമ്പോള്‍ കോഹ്ലിക്ക് ജോലിഭാരം കുറയും. ലോകത്തിലെ മികച്ച ബാറ്ററെന്ന നിലയിലേക്ക് തിരിച്ചെത്താനുള്ള അവസരമാണ്,” വോണ്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
“കോഹ്ലി നായകസ്ഥാനം രാജിവച്ചത് എല്ലാവരേയും പോലെ എന്നെയും ഞെട്ടിച്ചു. അദ്ദേഹം ഇന്ത്യയെ മികച്ച രീതിയില്‍ നയിച്ചു. കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയില്‍ കളിക്കുന്നത് എളുപ്പമുള്ള ഒന്നല്ല. ഇത്രയും കാലം ഇന്ത്യയെ നയിക്കുകയും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയും ചെയ്തത് എല്ലാവര്ക്കും സാധിക്കുന്ന കാര്യമല്ല. ഇപ്പോള്‍ ബാറ്ററെന്ന നിലയില്‍ മികവ് തെളിയിക്കാനുള്ള അവസരമാണ് കോഹ്ലിക്കുള്ള. അദ്ദേഹത്തിന് ശ്രദ്ധ കേന്ദ്രീകരിക്കാനും മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടാന്‍ ആരംഭിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കാം,” വോണ്‍ കൂട്ടിച്ചേര്‍ത്തു.
Also Read: നായകന് രോഹിത് ശര്‍മ തിരിച്ചെത്തുന്നു; അടിമുടി മാറാന്‍ ഇന്ത്യ