scorecardresearch

'ഇന്ത്യൻ ടെസ്റ്റ് ടീമിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച താരം'; വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച് മുൻതാരങ്ങൾ

ഇർഫാൻ പത്താൻ, വാസിം ജാഫർ, വിരേന്ദർ സെവാഗ്, മുഹമ്മദ് അസറുദീൻ, സുരേഷ് റെയ്‌ന തുടങ്ങിയ താരങ്ങളാണ് കോഹ്‌ലിക്ക് ട്വിറ്ററിലൂടെ അഭിനന്ദനമറിയിച്ചത്

ഇർഫാൻ പത്താൻ, വാസിം ജാഫർ, വിരേന്ദർ സെവാഗ്, മുഹമ്മദ് അസറുദീൻ, സുരേഷ് റെയ്‌ന തുടങ്ങിയ താരങ്ങളാണ് കോഹ്‌ലിക്ക് ട്വിറ്ററിലൂടെ അഭിനന്ദനമറിയിച്ചത്

author-image
Sports Desk
New Update
Virat Kohli

Photo: Indian Cricket Team

ടി20 നായകസ്ഥാനത്തു നിന്നുള്ള രാജിക്കും ഏകദിനത്തിൽ നിന്നുള്ള വിവാദ പുറത്താക്കലിനും ശേഷം ഇന്ത്യൻ ടെസ്റ്റ് ടീം നായക സ്ഥാനവും ഉപേക്ഷിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ട്വിറ്ററിലൂടെ ഇന്ന് വൈകുന്നേരമാണ് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ പദവിയും ഒഴിയുന്നതായി പ്രഖ്യാപിച്ചത്.

Advertisment

എല്ലാം ഒരു ഘട്ടത്തില്‍ എല്ലാം അവസാനിപ്പിച്ചേ തീരൂ, എനിക്ക് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ അതിനുള്ള സമയമായിരിക്കുകയാണ്. ഈ യാത്രയിൽ നിരവധി ഉയർച്ചകളും ചില താഴ്ചകളും ഉണ്ടായിട്ടുണ്ട്, പക്ഷേ ഒരിക്കലും പരിശ്രമത്തിനോ വിശ്വാസത്തിനോ കുറവുണ്ടായിട്ടില്ല" എന്ന് കുറിച്ചു കൊണ്ടായിരുന്നു രാജി പ്രഖ്യാപനം.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര 1-2ന് ഇന്ത്യ പരാജയപ്പെട്ടതിനു തൊട്ടടുത്ത ദിവസമാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളായ കോഹ്‌ലിയുടെ രാജി പ്രഖ്യാപനം. ഇന്ത്യൻ ടീം ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയതും ഓസ്ട്രലിയയിൽ ചരിത്ര പരമ്പര സ്വന്തമാക്കിയതുമെല്ലാം കോഹ്‌ലിയുടെ നേതൃത്വത്തിലായിരുന്നു.

Advertisment

കോഹ്‌ലിയുടെ ട്വിറ്റർ പോസ്റ്റിനു പിന്നാലെ നിരവധി താരങ്ങളാണ് അദ്ദേഹത്തിന്റെ ഏഴ് വർഷത്തെ ചരിത്ര ക്യാപ്റ്റൻസിക്ക് അഭിനന്ദനമർപ്പിച്ച് രംഗത്ത് എത്തിയത്. ഇർഫാൻ പത്താൻ, വാസിം ജാഫർ, വിരേന്ദർ സെവാഗ്, മുഹമ്മദ് അസറുദീൻ, സുരേഷ് റെയ്‌ന തുടങ്ങിയ താരങ്ങളാണ് കോഹ്‌ലിക്ക് ട്വിറ്ററിലൂടെ അഭിനന്ദനമറിയിച്ചത്.

Also Read: വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: