/indian-express-malayalam/media/media_files/uploads/2021/11/rahul-dravid-gives-rs-35000-to-groundsmen-for-preparing-sporting-pitch-587369-FI.jpg)
Photo: Facebook/ Indian Cricket Team
ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി ടീമിനെക്കുറിച്ചും കാപ്റ്റൻ വിരാട് കോഹ്ലിയെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ വ്യക്തമാക്കി ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്.
“ടെസ്റ്റ് പരമ്പര ജയിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഞങ്ങൾക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും (പോയിന്റ്) കളിക്കാനുണ്ട്, ടെസ്റ്റ് ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ വിരാട് ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവൻ ടെസ്റ്റ് ക്രിക്കറ്റിനെ സ്നേഹിക്കുന്നു, ”ദ്രാവിഡ് പറഞ്ഞു.
തന്റെ ഉയർന്ന നിലവാരമനുസരിച്ച്, കോഹ്‌ലി ഒരു നീണ്ട തരിശു കാലയളവിലൂടെയാണ് കടന്നുപോകുന്നത്. രണ്ട് വർഷത്തിലേറെയായി കോഹ്ലി ഏറ്റവം ഒടുവിലായി ടെസ്റ്റ് സെഞ്ചുറി നേടിയിട്ട്. കോഹ്‌ലി മികച്ച ചില കളികൾ കളിച്ചിട്ടുണ്ടെങ്കിലും സ്ഥിരത നഷ്ടപ്പെട്ടു. പരമ്പരയ്‌ക്ക് മുമ്പുള്ള വിവാദങ്ങൾ കോഹ്‌ലിയെ പ്രകടനത്തിന് അധിക സമ്മർദ്ദത്തിലാക്കിയിരുന്നു.
കൂടാതെ, രോഹിത് ശർമ്മയുടെ അഭാവത്തിൽ കോഹ്ലി അധിക ഉത്തരവാദിത്തം വഹിക്കേണ്ടി വരും. “സാഹചര്യത്തിന്റെ ഭാഗമാകുകയും വഴിയിൽ അവനെ (കോഹ്‌ലി) പിന്തുണയ്ക്കുകയും ചെയ്യുന്നത് ഞാൻ പ്രതീക്ഷിക്കുന്ന ഒന്നാണ്,” രണ്ട് ദിവസം മുമ്പ് ബിസിസിഐ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ദ്രാവിഡ് പറഞ്ഞിരുന്നു.
Also Read: ഏറ്റവും ആശങ്കപ്പെടുത്തുന്ന പ്രശ്നമിതാണ്; ഇന്ത്യന്‍ ബാറ്റിങ്ങ് നിരയെക്കുറിച്ച് മുന്‍ താരം
“ഇതൊരു വലിയ വെല്ലുവിളിയാണ്. ഇവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുക്കും. നന്നായി തുടങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ അത് ചെയ്തില്ലെങ്കിൽ, ഇത് ലോകാവസാനമല്ല, കാരണം ഞങ്ങൾക്ക് രണ്ട് ടെസ്റ്റുകൾ കൂടിയുണ്ട്. എന്നാൽ ഞങ്ങൾ നന്നായി തുടങ്ങാൻ ആഗ്രഹിക്കുന്നു, ”ഇന്നത്തെ വാർത്താ സമ്മേളനത്തിൽ ദ്രാവിഡ് പറഞ്ഞു.
“കളിക്കാരെ തിരഞ്ഞെടുക്കുന്നതിലും ഒഴിവാക്കുന്നതിലും ഞങ്ങൾ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ഏത് തരത്തിലുള്ള ടീം കോമ്പിനേഷനുമായാണ് ഞങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നതെന്ന് ഞങ്ങളുടെ ഗ്രൂപ്പിനുള്ളിൽ ഞങ്ങൾക്ക് വ്യക്തമാണ്. അത് അങ്ങനെ തന്നെ നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു,” ദ്രാവിഡ്
ചേതേശ്വർ പൂജാരയുടെ കുറഞ്ഞ റണ്ണിനെക്കുറിച്ച് ചോദിച്ചപ്പോൾ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഒരിക്കൽ കൂടി ടീം-വർക്ക് എന്ന ഘടകത്തിലേക്ക് ശ്രദ്ധ തിരിച്ചു. “ഇത്തരം പരമ്പരകൾ ടീമിന്റെ പ്രകടനത്തിലൂടെയാണ് ജയിക്കുന്നത്. ഒരു വ്യക്തിയുടെ പേരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശരിയല്ല," എന്ന് ദ്രാവിഡ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.