ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വര്‍ക്ക് ഔട്ട് വിഡിയോ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ട്രെൻഡാവുകയാണ്. ഒരു മികച്ച ക്രിക്കറ്ററാകാന്‍ തന്നെ സഹായിച്ചിട്ടുള്ളത് ഫിറ്റ്‌നസും ആരോഗ്യ പരിരക്ഷയുമാണെന്ന് പല തവണ ഈ 28കാരന്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

ജിമ്മില്‍ വ്യായാമം ചെയ്തുകൊണ്ടിരിക്കുന്നതിന്റെ വിഡിയോ ആണ് കോഹ്‌ലി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ടൊര്‍ണാഡോ, പുള്‍-അപ്പ് തുടങ്ങിയ വ്യത്യസ്തങ്ങളായ വ്യായാമ മുറകളാണ് ചെയ്യുന്നത്.

24 സെക്കന്‍ഡ് നീണ്ടു നില്‍ക്കുന്ന വിഡിയോ ക്ലിപ്പ് നിരവധി ആളുകളാണ് ഇതിനോടകം കണ്ടു കഴിഞ്ഞിരിക്കുന്നത്. കോടിക്കണക്കിന് ആളുകളുടെ പ്രോത്സാഹനവും ആവേശവുമാണ് കോഹ്‌ലി എന്നാണ് ആരാധകര്‍ പറയുന്നത്. കോഹ്‌ലിയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട് എന്നും മറ്റ് ചില ആരാധകര്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ