രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ആരാധകർക്ക് സന്ദേശവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. എല്ലാ മുൻകരുതലുമെടുത്ത് കോവിഡ്-19 പൊട്ടിപ്പുറപ്പെടുന്നതിനെതിരെ നമുക്ക് പോരാടാമെന്ന് കോഹ്ലി ട്വീറ്റ് ചെയ്തു. സുരക്ഷിതരായിരിക്കുക, ജാഗ്രത പാലിക്കുക, ഏറ്റവും പ്രധാനമായി ഓർമിക്കേണ്ടത് രോഗശമനത്തെക്കാൾ പ്രതിരോധം നല്ലതാണെന്നും കോഹ്ലി ട്വീറ്റ് ചെയ്തിട്ടുണ്ട്.
Let's stay strong and fight the #COVID19 outbreak by taking all precautionary measures. Stay safe, be vigilant and most importantly remember, prevention is better than cure. Please take care everyone.
— Virat Kohli (@imVkohli) March 14, 2020
ഇന്ത്യൻ താരം കെ.എൽ.രാഹലും ആരാധകരോട് സുരക്ഷിതരായിരിക്കാൻ പറഞ്ഞിട്ടുണ്ട്. പരസ്പരം ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിട്ടുണ്ട്.
In these testing times let's stay strong and care for each other. Urging everyone to follow the instructions given by health experts and stay safe #coronavirus.
— K L Rahul (@klrahul11) March 14, 2020
കൊറോണ വൈറസ് ക്രിക്കറ്റിനെയും വലിയ രീതിയിൽ ബാധിച്ചിരുന്നു. വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരങ്ങൾ ഉപേക്ഷിച്ചു. ആദ്യം അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. മാർച്ച് 29 ന് തുടങ്ങേണ്ടിയിരുന്ന ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 15 ലേക്ക് മാറ്റിയതായി ബിസിസിഐ അറിയിച്ചു. സുരക്ഷയാണ് ആദ്യം പ്രധാനം, അതിനാൽ മത്സരങ്ങൾ മാറ്റിവയ്ക്കുന്നുവെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത്.
Read Also: CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം
കഴിഞ്ഞ ദിവസം നടന്ന രഞ്ജി ട്രോഫി ഫൈനൽ മത്സരവും അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടന്നത്. മത്സരത്തിൽ സൗരാഷ്ട്രയാണ് കിരീടം നേടിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook